Spread the love

 

ന്യൂഡൽഹി: അയോധ്യ രാമക്ഷേത്രത്തിലെ സംഭാവനകളുമായി ബന്ധപ്പെട്ട് ഉയർന്നുവന്നതായി പറയുന്ന സാമ്പത്തിക ക്രമക്കേടുകൾ സംബന്ധിച്ച് കേന്ദ്ര സർക്കാരിനും ബിജെപിക്കുമെതിരെ എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എം.പി. വിമർശനവുമായി രംഗത്തെത്തി.

video
play-sharp-fill

വിഷയത്തിൽ അടിയന്തര ഇടപെടൽ ആവശ്യപ്പെട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കെ.സി. വേണുഗോപാൽ കത്തയച്ചു. സുപ്രീം കോടതിയുടെ നേരിട്ടുള്ള മേൽനോട്ടത്തിൽ ഉന്നതതല സ്വതന്ത്ര അന്വേഷണം പ്രഖ്യാപിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ക്ഷേത്രത്തിന്റെ ഭരണനടപടികളിൽ കേന്ദ്ര സർക്കാരിന് പൂർണ നിയന്ത്രണമുണ്ടായിരുന്നിട്ടും ക്രമക്കേടുകൾ പുറത്തുവന്നപ്പോൾ താഴെത്തട്ടിലുള്ള ജീവനക്കാരെ മാത്രം പ്രതികളാക്കുകയും യഥാർത്ഥ ഉത്തരവാദികളെ സംരക്ഷിക്കുകയുമാണെന്ന് കെ.സി. വേണുഗോപാൽ ആരോപിച്ചു. അയോധ്യയെ വർഷങ്ങളായി രാഷ്ട്രീയ വിഷയമാക്കിയ ബിജെപി, കോടിക്കണക്കിന് ഭക്തരുടെ വികാരത്തെ ബാധിക്കുന്ന ആരോപണങ്ങളിൽ പ്രതികരിക്കുന്നില്ലെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group