Spread the love

തിരുവനന്തപുരം: ഓണത്തിന്റെ തനത് പാരമ്പര്യവും സംസ്‌കാരവും വിദേശ, ആഭ്യന്തര വിനോദസഞ്ചാരികള്‍ക്ക് മുന്നില്‍ പൂര്‍ണ്ണമായി എത്തിക്കുന്ന രീതിയിലുള്ള അനുഭവമാക്കി ഇത്തവണത്തെ ഓണം വാരാഘോഷത്തെ മാറ്റുമെന്ന് ടൂറിസം സാംസ്‌കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ്.

video
play-sharp-fill

വിനോദസഞ്ചാരികള്‍ക്ക് പൂക്കളമിടാനും ഓണക്കളികളില്‍ പങ്കാളികളാകാനും സദ്യ ആസ്വദിക്കാനും അനുഷ്ഠാന കലാരൂപങ്ങള്‍ കാണാനുമുള്ള അവസരം ഇതിലൂടെ ഉറപ്പാക്കുമെന്നും മന്ത്രി വ്യക്തമാക്കി.

ഇതിന്റെ ഭാഗമായി നിശാഗന്ധിയില്‍ ഒരു മണിക്കൂര്‍ സമയം പടയണി, തെയ്യം, തോല്‍പ്പാവക്കൂത്ത് തുടങ്ങിയ അനുഷ്ഠാനകലകള്‍ക്ക് വേണ്ടി മാത്രമായി മാറ്റിവയ്ക്കാനും മന്ത്രിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ തീരുമാനമായിട്ടുണ്ട്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കഴിഞ്ഞ വര്‍ഷങ്ങളില്‍ പരിപാടികള്‍ നടത്തിയ വേദികള്‍ നിലനിര്‍ത്തിക്കൊണ്ടും പുതിയവ കൂട്ടിച്ചേര്‍ത്തും വിപുലമായി ആഘോഷങ്ങള്‍ സംഘടിപ്പിക്കുന്ന കാര്യം സര്‍ക്കാരിന്റെ ആലോചനയിലുണ്ടെന്നും മന്ത്രി പറഞ്ഞു.