play-sharp-fill
കേരളത്തില്‍ ഇന്നും അതിശക്തമായ മഴ; വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത;  മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം; ശക്തമായ മുന്നറിയിപ്പ്

കേരളത്തില്‍ ഇന്നും അതിശക്തമായ മഴ; വയനാട് ഉള്‍പ്പെടെ അഞ്ച് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്; നാല് ജില്ലകളില്‍ യെല്ലോ അലർട്ട്; ഉയർന്ന തിരമാലയ്ക്ക് സാധ്യത; മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രയ്ക്ക് നിരോധനം; ശക്തമായ മുന്നറിയിപ്പ്

തിരുവനന്തപുരം: കനത്ത മഴ തുടരുന്ന സഹാചര്യത്തില്‍ സംസ്ഥാനത്ത് അതീവ ജാഗ്രത.

വടക്കൻ ജില്ലകളില്‍ അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പ്. മലപ്പുറം, കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളില്‍ ഓറഞ്ച് അലർട്ട് ആണ് പ്രഖ്യാപിച്ചിട്ടുള്ളത്. എറണാകുളം, ഇടുക്കി. തൃശൂർ, പാലക്കാട് ജില്ലകളില്‍ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.


കേരള തീരത്തും തമിഴ്‌നാട് തീരത്തും നാളെ രാത്രി 11.30 വരെ 1.9 മുതല്‍ 2.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്ക് സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം (INCOIS) അറിയിച്ചു. ഈ പ്രദേശങ്ങളിലെ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും പ്രത്യേക ജാഗ്രത പാലിയ്ക്കുക.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉരുള്‍പൊട്ടല്‍ മണ്ണിടിച്ചില്‍, മലവെള്ളപ്പാച്ചില്‍ സാധ്യതാ പ്രദേശങ്ങളില്‍ നിന്ന് ആളുകള്‍ മാറിതാമസിക്കണം. ജലാശയങ്ങളില്‍ ഇറങ്ങരുതെന്നും മുന്നറിയിപ്പുണ്ട്. കേരളാതീരത്ത് ഉയർന്ന തിരമാലയ്ക്ക് സാധ്യത ഉണ്ട്.

കേരളാ തീരത്ത് ഉയർന്ന തിരമാലകള്‍ക്ക് സാധ്യത ഉണ്ട്. കനത്ത മഴ തുടരുന്ന പശ്ചാത്തലത്തില്‍ കോഴിക്കോട് ജില്ലയില്‍ കടുത്ത നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്. ബീച്ചുകളിലേക്കും വെള്ളച്ചാട്ടങ്ങളിലേക്കും നദീതീരം – ജലാശയങ്ങളിലേക്കുമുള്ള പ്രവേശനം വിലക്കി. മലയോരം, ചുരം പ്രദേശങ്ങളിലേക്ക് രാത്രി യാത്രയ്ക്കും നിരോധനം ഉണ്ട്. രാത്രി ഏഴ് മുതല്‍ രാവിലെ ഏഴ് വരെയാണ് നിരോധനം ഏർപ്പെടുത്തിയിരിക്കുന്നത്.