
കോട്ടയം: വിമുക്തഭടന്‍മാരുടെ മക്കളില്‍ എസ്.എസ്.എല്‍.സി, പ്ലസ് ടു പരീക്ഷകളില്‍ ഉന്നത വിജയം നേടിയവര്‍ക്കുള്ള കാഷ് അവാര്‍ഡിന് അപേക്ഷ ക്ഷണിച്ചു.
സ്റ്റേറ്റ് സിലബസില്‍ എല്ലാ വിഷയങ്ങള്‍ക്കും എ പ്ലസ് നേടിയവര്‍ക്കും സി.ബി.എസ്.ഇ/ ഐ.സി.എസ്.ഇ സിലബസില്‍ അഗ്രിഗേറ്റ് 90 ശതമാനത്തിനു മുകളില്‍ മാര്‍ക്ക് നേടിയവര്‍ക്കും അപേക്ഷിക്കാം. serviceonline.gov.in/kerala എന്ന വെബ്സൈറ്റ് വഴി ഓഗസ്റ്റ് 10നകം അപേക്ഷ സമര്‍പ്പിക്കണം. ഫോണ്‍: 0481-2371187.






