play-sharp-fill
സംസ്ഥാനത്ത് സ്വകാര്യ ബസ് സമരത്തില്‍ വലഞ്ഞ് ജനം; കോട്ടയം  കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വൻ തിരക്ക്; കെഎസ്ആർടിസി അധിക സർവ്വീസ് നടത്തിയിട്ടും ജനങ്ങൾക്ക് യാത്രാക്ലേശം

സംസ്ഥാനത്ത് സ്വകാര്യ ബസ് സമരത്തില്‍ വലഞ്ഞ് ജനം; കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വൻ തിരക്ക്; കെഎസ്ആർടിസി അധിക സർവ്വീസ് നടത്തിയിട്ടും ജനങ്ങൾക്ക് യാത്രാക്ലേശം

സ്വന്തം ലേഖിക

തിരുവനന്തപുരം: വിദ്യാര്‍ഥി യാത്രനിരക്ക് വര്‍ധിപ്പിക്കാത്തതില്‍ പ്രതിഷേധിച്ച്‌ ബസ് ഉടമ സംയുക്തസമിതി ആഭിമുഖ്യത്തില്‍ ആഹ്വാനം ചെയ്ത സ്വകാര്യ ബസ് സമരത്തില്‍ വലഞ്ഞ് ജനം.

യാത്രക്കാരെ പണിമുടക്ക് സാരമായി ബാധിച്ചു. സ്വകാര്യ വാഹനങ്ങളെയും ടാക്സി വാഹനങ്ങളെയും കെ.എസ്.ആര്‍.ടി.സി ബസുകളെയുമാണ് യാത്രക്കായി ആശ്രയിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group


കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡ്

പലയിടത്തും മണിക്കൂറുകള്‍ ജനം വാഹനങ്ങള്‍ക്കായി കാത്തുനില്‍ക്കുന്ന അവസ്ഥയാണ്. കോട്ടയം കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ യാത്രക്കാരുടെ വൻ തിരക്കാണ് അനുഭവപ്പെടുന്നത്. ജോലിക്ക് പോകുന്നവരെയാണ് ഇത് ഏറ്റവും കൂടുതൽ ബാധിക്കുന്നത്.

ശാസ്ത്രി റോഡ്

സംസ്ഥാനത്തെ പല ജില്ലയിലും സമാന അവസ്ഥയാണ്. വിദ്യാർത്ഥികളും ജോലിക്ക് പോകുന്നവരുമെല്ലാം വാഹനങ്ങൾക്കായി നട്ടം തിരിയുകയാണ്.


നാഗമ്പടം

അതേസമയം, പരമാവധി ബസ് ഓടിക്കാനാണ് കെ.എസ്.ആര്‍.ടി.സി നിര്‍ദേശം നല്‍കി.
സംസ്ഥാനത്ത് എണ്ണായിരത്തോളം സ്വകാര്യബസാണുള്ളത്. നിരക്ക് വര്‍ധന സര്‍ക്കാര്‍ പരിഗണിച്ചില്ലെങ്കില്‍ നവംബര്‍ 21 മുതല്‍ അനിശ്ചിതകാല പണിമുടക്കിനും സ്വകാര്യ ബസ് ജീവനക്കാരുടെ സംഘടനകള്‍ തീരുമാനിച്ചിട്ടുണ്ട്.

ബസുകളില്‍ നിരീക്ഷണ ക്യാമറയും ഡ്രൈവര്‍ക്ക് സീറ്റ് ബെല്‍റ്റും നിര്‍ബന്ധമാക്കാനുള്ള സര്‍ക്കാര്‍ തീരുമാനത്തില്‍ ഇളവും സാവകാശവും നല്‍കിയിട്ടുണ്ടെങ്കിലും ബസുടമകള്‍ അതൃപ്തിയിലാണ്. ഭാരിച്ച ദൈനംദിന ചെലവുകള്‍ക്കു പുറമേ, അധിക ചെലവാണിതെന്നാണ് ബസുടമകള്‍ പറയുന്നത്.

യാത്രക്ലേശം ഉണ്ടാകാതിരിക്കാന്‍ കെ.എസ്.ആര്‍.ടി.സി ക്രമീകരണം ഏര്‍പ്പെടുത്തിയിട്ടുണ്ട്. പരമാവധി ബസ് ഓടിക്കാന്‍ യൂനിറ്റുകള്‍ക്ക് നിര്‍ദേശം നല്‍കി. സ്വകാര്യബസുകളുടെ കുത്തക പാതകളുള്ള മധ്യ, വടക്കന്‍ ജില്ലകളില്‍ യാത്രക്ലേശം രൂക്ഷമാകാനിടയുണ്ട്. ഉത്തര, മധ്യ മേഖലകളില്‍ കെ.എസ്.ആര്‍.ടി.സിക്ക് കൂടുതല്‍ ബസില്ലെന്നത് പ്രതിസന്ധി രൂക്ഷമാക്കും.