play-sharp-fill
വറുതിക്കാലം തീരുന്നു…! സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും; പ്രതീക്ഷയോടെ ബോട്ട് തൊഴിലാളികള്‍ കടലിലേയ്ക്ക്

വറുതിക്കാലം തീരുന്നു…! സംസ്ഥാനത്തെ ട്രോളിംഗ് നിരോധനം ഇന്ന് അര്‍ദ്ധരാത്രിയോടെ അവസാനിക്കും; പ്രതീക്ഷയോടെ ബോട്ട് തൊഴിലാളികള്‍ കടലിലേയ്ക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് 52 ദിവസത്തെ വറുതിക്കാലത്തിന് ശേഷം ഇന്ന് അർധരാത്രിയോടെ ട്രോളിംഗ് നിരോധനത്തിന് അവസാനം.

മത്സ്യബന്ധന വിലക്ക് അവസാനിച്ച്‌ ബോട്ടുകള്‍ കടലിലേക്ക് ഇറങ്ങുമ്പോള്‍ പുത്തൻ പെയിന്‍റടിച്ചും അറ്റകുറ്റപ്പണി നടത്തിയും ബോട്ടുകള്‍ തയ്യാറാണ്. 3500 ല്‍ അധികം യന്ത്രവല്‍കൃത ബോട്ടുകളാണ് ഇന്ന് അർദ്ധരാത്രിയോടെ കടലിലിറക്കുന്നത്.


പരമ്പരാഗത മത്സ്യത്തൊഴിലാളികള്‍ക്ക് ട്രോളിങ് നിരോധന കാലയളവില്‍ കടലില്‍ പോകുന്നതിന് തടസ്സമില്ലെങ്കിലും മത്സ്യത്തിന്‍റെ ലഭ്യതയില്‍ ഇത്തവണ വലിയ കുറവാണ് രേഖപ്പെടുത്തിയത്. ഇത് മീനിന്‍റെ വില ഗണ്യമായി വർധിക്കാനും കാരണമായി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ട്രോളിങ് നിരോധനം അവസാനിക്കുന്നതോടെ ആവശ്യാനുസൃതം മത്സ്യം ലഭിക്കുകയും നിലവിലെ വില കുറയുകയും ചെയ്യുമെന്ന പ്രതീക്ഷയാണ് പൊതുവിലുള്ളത് .