Spread the love

പലക്കാട്: സംസ്ഥാനത്തെ വൈദ്യുതി പ്രതിസന്ധിക്ക് പരിഹാരമാകണമെങ്കില്‍ പശ്ചിമേഷ്യയിലെ സംഘര്‍ഷം തീരണമെന്നും ഒപ്പം സംസ്ഥാനത്ത് മഴ പെയ്യണമെന്നും വൈദ്യുതി മന്ത്രി കെ കൃഷ്ണൻകുട്ടി.

video
play-sharp-fill

യുദ്ധം തീരണം, മഴയും പെയ്യണം. അതാണ് പ്രതീക്ഷയെന്ന് കെ കൃഷ്ണൻകുട്ടി പറഞ്ഞു.

യുദ്ധത്തെതുടര്‍ന്നുള്ള പാചക വാതക പ്രതിസന്ധി സംസ്ഥാനത്ത് വൈദ്യുതി ഉപയോഗം വര്‍ധിപ്പിച്ചു. ഇൻഡക്ഷൻ കുക്കര്‍ ഉപയോഗമാണ് പ്രധാന പ്രശ്നം. കൂടുതല്‍ തുകയ്ക്ക് വൈദ്യുതി പുറത്ത് നിന്ന് വാങ്ങാൻ അനുമതിയായിട്ടുണ്ട്. ഇതുകൊണ്ട് പ്രതിസന്ധിക്ക് താത്കാലിക പരിഹാരമാകും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കറന്‍റ് ബില്ല് കൂടുമോയെന്ന് ഇപ്പോള്‍ ഉറപ്പ് പറയാനാകില്ല. ലോഡ് ഷെഡിങ് ഉണ്ടാകില്ല. വൈദ്യുതി പ്രതിസന്ധി ഒഴിവാക്കാൻ മുന്നൊരുക്കം ഉണ്ടായില്ലെന്ന റെഗുലേറ്ററി കമ്മീഷന്‍റെ വിമര്‍ശനം പരിശോധിക്കും.

ഇന്ന് മഴ പെയ്താല്‍ തന്നെ വലിയ മാറ്റം ഉണ്ടാകും. മഴ പെയ്യുമെന്നാണ് പ്രതീക്ഷിക്കുന്നത്. വരവും ചെലവും കണക്കാക്കി റെഗുലേറ്ററി കമ്മീഷനാണ് വൈദ്യുതി നിരക്കിന്‍റെ കാര്യങ്ങള്‍ തീരുമാനിക്കുക.

ലാഭം കുറച്ച്‌ കുറഞ്ഞാലും വൈദ്യുതി നിരക്ക് വര്‍ധിപ്പിക്കാതിരിക്കാനാണ് ശ്രമമെന്നും കെ കൃഷ്ണൻകുട്ടി പറഞ്ഞു.