
വേനൽ കടുത്തതോടെ ജലക്ഷാമത്തിൽ പൊറുതിമുട്ടി അയർക്കുന്നം പഞ്ചായത്തിലെ തിരുവഞ്ചൂർ, നീറിക്കാട്, കോങ്ങാണ്ടൂർ പ്രദേശവാസികൾ.
ടാപ്പുഴ കുടിവെള്ള പദ്ധതിയിൽനിന്നാണ് അയർക്കുന്നം പഞ്ചായത്തിലെ 21 വാർഡുകളിലേക്കും ജലമെത്തിക്കുന്നത്. പലയിടത്തും കിണറുകൾ വറ്റി, വേനൽ കടുത്തതോടെ ജലവിതരണവും കാര്യക്ഷമമല്ലെന്നു ജനങ്ങൾ പറയുന്നു.
പലയിടത്തും മോട്ടറിനു ശേഷി കുറവാണ്. ജൽ ജീവൻ പദ്ധതി പ്രകാരം മേഖലയിലെ വീടുകളിൽ 90 ശതമാനത്തിലും കണക്ഷൻ കൊടുത്തെങ്കിലും ജലമെത്തിക്കാൻ നടപടി ആയിട്ടില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരുവഞ്ചൂർ 14-ാം വാർഡിലെ പ്രാദേശിക പദ്ധതിയായ നിരവുപാടി കുടിവെള്ള പദ്ധതിയിൽ എല്ലാ ഉപഭോക്താക്കൾക്കും നൽകാനുള്ള വെള്ളവുമില്ല.
കൂടാതെ തിരുവഞ്ചൂർ ആലുംകുളം കുടിവെള്ള പദ്ധതിയിലും വേനൽ കടുത്തതോടെ സ്ഥിതി ഗുരുതരമാണ്. പദ്ധതിയിൽ രണ്ടു മോട്ടറുകൾ ഉണ്ട്, കപ്പാസിറ്റിയുമുണ്ട്.
എന്നാൽ, തിരുവഞ്ചൂർ ക്ഷേത്രത്തിനു സമീപമുള്ള കുളത്തിലെ ഉറവ വറ്റിയതാണ് സ്ഥിതി വഷളാക്കിയത്.
പലരും കുടിവെള്ളം വില കൊടുത്ത് വാങ്ങേണ്ട സ്ഥിതിയിലാണ്. 2000 ലിറ്റർ വെള്ളത്തിന് 900 രൂപ വരെയായത് സാധാരണക്കാർക്ക് താങ്ങാൻ കഴിയുന്നില്ല.
വിലകൊടുത്ത് കിണറ്റിൽ ഇറക്കുന്ന വെള്ളമാകട്ടെ ചൂടുമൂലം പെട്ടെന്ന് വറ്റിപ്പോകുന്നു. കുടിവെള്ളക്ഷാമം പരിഹരിക്കാൻ ആറുമാനൂരിൽ പുതിയ പ്ലാന്റിന്റെ പണി ആരംഭിച്ചുവെങ്കിലും ഇതു പൂർത്തിയാകാൻ മൂന്നു വർഷമെങ്കിലുമെടുക്കും. ജനങ്ങൾക്ക് ആവശ്യത്തിന് വെള്ളം എത്തിക്കാൻ സാധിക്കുന്നില്ലായെന്നതാണ് പ്രധാന പ്രശ്നം.







