Spread the love

തലയോലപ്പറമ്പ്: പുരോഗമന കലാസാഹിത്യ സംഘം തലയോലപ്പറമ്പ് ഏരിയാ കമ്മിറ്റിയും വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ലൈബ്രറിയും ചേർന്ന് വിഖ്യാത ചലച്ചിത്ര പ്രതിഭയായിരുന്ന ഷാജി എൻ. കരുൺ അനുസ്മരണ പരിപാടി നടത്തി.

video
play-sharp-fill

തലയോലപ്പറമ്പ് ബഷീർ സ്മാരക മന്ദിരത്തിൽ നടന്ന ഓർമ്മയുടെ പിറവി എന്ന പരിപാടി വൈക്കം മുഹമ്മദ് ബഷീര്‍ സ്മാരക ട്രസ്റ്റ്‌ സെക്രട്ടറി ഡോ സി എം കുസുമൻ ഉദ്ഘാടനം ചെയ്തു. ടി. കെ. ഗോപി അധ്യക്ഷനായി.ജി. അരവിന്ദന്റെ കാഞ്ചനസീത എന്ന സിനിമയുടെ ഛായാഗ്രാഹകനായി മലയാള സിനിമയുടെ ലോകത്ത് കടന്നുവന്ന ഷാജി എൻ കരുൺ മലയാള സിനിമ സംസ്കാരത്തെ ലോക സിനിമയുടെ നെറുകയിൽ എത്തിച്ചു.

പിറവിയുടെ സംവിധാനത്തോടെ പുതിയ തലത്തിൽ എത്തുകയായിരുന്നു. കേരള ചലച്ചിത്ര അക്കാദമിയുടെ ആദ്യ ചെയർമാനായി. ഐ. എഫ്. എഫ്. കെ. യുടെ സ്ഥാപക, ഡയറക്ടറായി. കെഎസ് എഫ് ഡി സി ചെയർമാനായിരുന്ന് സിനിമയുടെ മേഖലയിൽ നവീനമായ ഒട്ടനവധി മാറ്റങ്ങൾ വരുത്തി. 2018ൽ പുരോഗമന കലാസാഹിത്യ സംഘം പ്രസിഡന്റുമായ അദ്ദഹം ശക്തമായ സാംസ്കാരിക ഇടപെടലുകൾ നടത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചർച്ചയിൽ പങ്കെടുത്ത് ആർ. പ്രസന്ന൯, പി.എസ്. ജയപ്രകാശ്’, എ. പത്രോസ്, ടൈം ഓഫ് ഇൻഡ്യ ജേണലിസ്റ്റ് അനിൽ കുമാർ പി. ആർ,പി. സോമനാഥൻ എന്നിവർ സംസാരിച്ചു.