Spread the love

തിരുവനന്തപുരം: തിരുവനന്തപുരം ആറ്റുകാലില്‍ 27കാരിയായ ആരതി ആത്മഹത്യ ചെയ്ത സംഭവത്തില്‍ ഭർത്താവ് അതുലിനെ പൊലീസ് കസ്റ്റഡിയിലെടുത്തു.

video
play-sharp-fill

അതുലിനെതിരെ ആത്മഹത്യാപ്രേരണ, ഗാർഹിക പീഡന നിരോധന നിയമം എന്നീ വകുപ്പുകള്‍ പ്രകാരം കേസെടുക്കും.

മരിച്ച ആരതിയുടെ ശരീരത്തില്‍ മർദ്ദനത്തിന്റെ നിരവധി പാടുകള്‍ കണ്ടെത്തിയിട്ടുണ്ട്. വർക്കല സ്വദേശി ആരതിയാണ് വാടകവീട്ടില്‍ തൂങ്ങിമരിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭർത്താവ് അതുല്‍ മർദ്ദിച്ചത് അമ്മയെ വിളിച്ച്‌ പറഞ്ഞതിന് ശേഷമായിരുന്നു ആരതി ആത്മഹത്യ ചെയ്തത്. അതുലിന്റെ പീഡനം കാരണമാണ് ആരതി ആത്മഹത്യ ചെയ്തതെന്ന് യുവതിയുടെ കുടുംബം ആരോപിച്ചിരുന്നു. അതുല്‍ മർദ്ദിച്ചതിന്റെ ചിത്രങ്ങളും പുറത്തുവന്നിരുന്നു.

 

ഒന്നരവർഷം മുമ്പാണ് വർക്കല സ്വദേശി ആരതിയും കല്ലറ സ്വദേശി അതുലും വിവാഹം കഴിച്ചത്. ആറ് മാസം മുമ്പാണ് ഇവര്‍ ആറ്റുകാലിലെ വാടക വീട്ടിലേക്ക് മാറിയത്. വിവാഹം കഴിഞ്ഞ് മൂന്ന് മാസത്തിനുള്ളില്‍ പലകാരങ്ങള്‍ പറഞ്ഞ് അതുല്‍ ആരതിയെ ഉപദ്രവിച്ചിരുന്നെന്ന് കുടുംബം പറയുന്നു.

ആരതിയുടെ അമ്പത് പവൻ സ്വർണം പണയംവെച്ചു. പണത്തിന്റെ പേരിലും സ്വർണത്തിന്റെ പേരിലും ഉപദ്രവിച്ചിരുന്നെന്നും അതുലിന് മറ്റ് ബന്ധങ്ങള്‍ ഉണ്ടായിരുന്നെന്നും ആരതിയുടെ ബന്ധുക്കള്‍ പറയുന്നു. അതുലിന്റെ മർദനത്തില്‍ മുറിവേറ്റതിന്റെ ചിത്രങ്ങള്‍ അമ്മയ്ക്ക് ആരതി അയച്ച്‌ നല്‍കിയിരുന്നു. ഇന്നലെ വഴക്കുണ്ടായതിന് പിന്നാലെ ആരതി മുറിയില്‍ കയറി വാതിലടച്ചു. ആരതി ആത്മഹത്യ ചെയ്തെന്ന് മനസിലാക്കിയ അതുല്‍ സുഹൃത്തുക്കളെ വിളിച്ചുവരുത്തിയതിന് ശേഷമാണ് വാതില്‍ തുറന്നത്. മരണത്തിന് മുമ്പ് ആരതി അമ്മയെ വിളിച്ചിരുന്നു. ആത്മഹത്യക്കുറിപ്പുകളും ഡയറിയും കണ്ടെടുത്തിട്ടുണ്ട്.