
കൊല്ലം : കൊല്ലത്ത് കോടതിയില്‍ വിചാരണക്കായി ഹാജരാക്കിയ കാപ്പാ പ്രതികളടക്കമുള്ളവരുടെ റീല്‍സ് ചിത്രീകരിച്ച് പ്രചരിപ്പിച്ച യുവാവ് പിടിയില്‍. പാരിപ്പള്ളി കല്ലുവാതുക്കല്‍ സ്വദേശി അക്ഷയ് ആണ് അറസ്റ്റിലായത്. ഭീഷണി രൂപത്തിലുള്ള റീല്‍സ് ചിത്രീകരിച്ച ശേഷം പ്രതി തൻ്റെ ഇൻസ്റ്റാഗ്രാം പേജിലൂടെ പ്രചരിപ്പിക്കുകയായിരുന്നു.
കൊല്ലം അഡീഷണല്‍ സെഷൻസ് കോടതിയില്‍ കാപ്പാ പ്രതികള്‍ അടക്കമുളളവരെ വിചാരണയ്ക്കായി ഹാജരാക്കിയപ്പോഴായിരുന്നു റീല്‍സ് ചിത്രീകരണം. പ്രതികള്‍ കോടതി മുറിയില്‍ നില്‍ക്കുന്നതും അവരെ പുറത്തേക്ക് കൊണ്ടുവരുന്നതും കല്ലുവാതുക്കല്‍ സ്വദേശിയായ അക്ഷയ് മൊബൈല്‍ ഫോണില്‍ പകർത്തി. ശേഷം ഭീഷണിപ്പെടുത്തുന്നതും ഭയപ്പെടുത്തുന്നതുമായ സംഭാഷണങ്ങള്‍ ഉള്‍പ്പെടുത്തി റീല്‍സാക്കി ഇൻസ്റ്റാഗ്രാം പേജ് വഴി പ്രചരിപ്പിച്ചു.
ദൃശ്യങ്ങളുടെ അടിസ്ഥാനത്തില്‍ ജാമ്യമില്ലാ വകുപ്പ് ചുമത്തി കൊല്ലം വെസ്റ്റ് പൊലീസ് അക്ഷയെ അറസ്റ്റ് ചെയ്തു. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാൻഡ് ചെയ്തു. പ്രകോപനപരമായി റീല്‍സ് ചിത്രികരിച്ച് പ്രചരിപ്പിച്ചതിന് ഈ വർഷം ഏഴ് കേസുകള്‍ രജിസ്റ്റർ ചെയ്ത് അറസ്റ്റ് അടക്കമുള്ള നടപടികള്‍ സ്വീകരിച്ചതായി പൊലീസ് വ്യക്തമാക്കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group






