play-sharp-fill
ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

ശ്രീറാം വെങ്കിട്ടരാമന്റെ ലൈസൻസ് സസ്‌പെൻഡ് ചെയ്തു

സ്വന്തം ലേഖിക

തിരുവനന്തപുരം: മാധ്യമപ്രവർത്തകൻ കെ.എം ബഷീറിനെ കാറിടിച്ചു കൊന്ന കേസിൽ ഐ.എ.എസ് ഉദ്യോഗസ്ഥൻ ശ്രീറാം വെങ്കിട്ടരാമൻറെ ഡ്രൈവിങ് ലൈസൻസ് സസ്‌പെൻഡ് ചെയ്തു. ഒരു വർഷത്തേക്കാണ് സസ്‌പെൻഡ് ചെയ്തിരിക്കുന്നത്.

ശ്രീറാമിൻറെയും കാറിൽ കൂടെയുണ്ടായിരുന്ന വഫ ഫിറോസിൻറെയും ലൈസൻസ് റദ്ദാക്കാൻ വൈകുന്നതിനെതിരെ വിമർശനമുയർന്നിരുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശ്രീറാം വെങ്കിട്ടരാമൻറെയും വഫ ഫിറോസിൻറെയും ലൈസൻസ് റദ്ദാക്കാൻ വൈകിയോ എന്ന കാര്യം പരിശോധിക്കുമെന്നും ഇതുസംബന്ധിച്ച് ട്രാൻസ്‌പോർട്ട് സെക്രട്ടറിക്ക് നിർദേശം നൽകിയെന്നും ഗതാഗത മന്ത്രി എ.കെ. ശശീന്ദ്രൻ പറഞ്ഞിരുന്നു. ഇതിനു പിന്നാലെയാണ് നടപടിയുണ്ടായത്.

Tags :