
ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120-ാമത് തിരുവുത്സവം ചരിത്ര വിജയമാക്കിയതിൽ എല്ലാവർക്കും അഭിനന്ദനവുമായി ദേവസ്വം
കുമരകം: ശ്രീകുമാരമംഗലം ക്ഷേത്രത്തിലെ 120-ാമത് തിരുവുത്സവം ചരിത്ര വിജയമാക്കിയതിൽ എല്ലാവരെയും ശ്രീകുമാരമംഗലം ദേവസ്വം പ്രസിഡണ്ട് എ കെ ജയപ്രകാശും സെക്രട്ടറി കെപി ആനന്ദക്കുട്ടനും അഭിനന്ദിച്ചു.
ദേവസ്വം, സഹകരണ, തുറമുഖവകുപ്പ് മന്ത്രി വി എൻ വാസവൻ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എംഎൽഎ,എസ്എൻഡിപി കോട്ടയം യൂണിയൻ ഭാരവാഹികൾ, ജില്ലാ കളക്ടർ, ജില്ല പോലീസ് മേധാവി, സബ് കളക്ടർ, കോട്ടയം തഹസീൽദാർ, കോട്ടയം ഡിവൈഎസ്പി, തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലെ ജനപ്രതിധികൾ, കെഎസ്ഇബി, വാട്ടർ അതോറിട്ടി, എക്‌സൈസ്, പോലീസ്, ഫയർഫോഴ്സ്, പഞ്ചായത്ത്, റവന്യൂ, ഹെൽത്ത്, ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ, ക്ഷേത്ര ചടങ്ങുകൾക്ക് മുഖ്യ കാർമികത്വം വഹിച്ച ക്ഷേത്രം തന്ത്രി, മേൽശാന്തി ,ക്ഷേത്ര ജീവനക്കാർ, എസ്എൻഡിപി ശാഖാ ഭാരവാഹികൾ, കുടുംബയൂണിറ്റുകൾ, പുരുഷ, വനിത മൈക്രോ ഫിനാൻസ് യൂണിറ്റുകൾ, എസ്കെഎം ഹയർ സെക്കണ്ടറി സ്കൂളിലെയും എസ്കെഎം പബ്ലിക് സ്കൂൾ സീനിയർ സെക്കണ്ടറിയിലെയും അധ്യാപകരും വിദ്യാർത്ഥികളും, കലാകാരന്മാർ, വ്യാപാരികൾ, നാഷ്ണാന്തറ ദേവസ്വം, ഓട്ടോറിക്ഷതൊഴിലാളികൾ, വിദേശങ്ങളിൽനിന്ന് വരെ എത്തിച്ചേർന്നഭക്തജനങ്ങളും, ടൂറിസ്റ്റുകളും, വഴിപാടുകൾ കൊണ്ടും പാരിതോഷികങ്ങൾ കൊണ്ടും ധന്യരാക്കിയവർ, പരസ്യം നൽകി സഹായിച്ചവർ, മാധ്യമപ്രവർത്തകർ, ഉത്സവത്തിൻ്റെ വിജയത്തിനായി അക്ഷീണം പ്രയത്നിച്ച എല്ലാവരെയും ശ്രീകുമാരമംഗലം ദേവസ്വം അഭിനന്ദിച്ചു.
ഉത്സവത്തോടനുബന്ധിച്ച് നടന്ന ആറാട്ട് ഘോഷയാത്രയ്ക്ക് പാനീയങ്ങളും വരവേൽപ്പും നൽകിയ നവ നസ്രേത്ത് പള്ളിയിലെയും സെൻറ് പീറ്റേഴ്സ് പള്ളിയിലെയും വികാരിമാരെയും ഇടവകാംഗങ്ങളെയും പ്രത്യേകം അഭിനന്ദിച്ചു.
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഉത്സവത്തിന് ആനകളെ ഒഴിവാക്കി, ആ തുക കൊണ്ട് നിർധനർക്ക് വീട്നിർമിച്ചു നൽകുന്നതിനായി എടുത്ത തീരുമാനവും, പുരുഷന്മാർക്ക് ഷർട്ട് ധരിച്ച് ക്ഷേത്രത്തിൽ്ര പ്രവേശിക്കാം എന്നുള്ളതും ഏറെ ശ്രദ്ധേ പിടിച്ചു പറ്റിയിരുന്നു. ആ അവസരത്തിലാണ് ഇത്രയും വിപുലമായ ഒരു ഉത്സവം നടന്നിട്ടുള്ളത്.