Spread the love

ചെന്നൈ: തമിഴ്‌നാട്ടില്‍ നടൻ വിജയ്‌യുടെ നേതൃത്വത്തിലുള്ള ‘തമിഴക വെട്രി കഴകം’ ഭരണം പിടിച്ചെടുത്തതിന് പിന്നാലെ സംസ്ഥാന രാഷ്ട്രീയത്തില്‍ വൻ അണിയറ നീക്കങ്ങള്‍ സജീവമാകുന്നു.

video
play-sharp-fill

വിജയ് നയിക്കുന്ന പുതിയ തമിഴ്‌നാട് സർക്കാർ ‘ഏതുനിമിഷവും താഴെ വീഴാമെന്നും’, അതിനാല്‍ വരാനിരിക്കുന്ന ഒരു ഇടക്കാല തെരഞ്ഞെടുപ്പിനെ നേരിടാൻ പാർട്ടി പ്രവർത്തകർ ഇപ്പോള്‍ തന്നെ സജ്ജരാകണമെന്നും മുൻ മുഖ്യമന്ത്രി കൂടിയായ എം കെ സ്റ്റാലിൻ ഡിഎംകെ അണികള്‍ക്ക് കർശന നിർദ്ദേശം നല്‍കി.

കഴിഞ്ഞ ദിവസം പാർട്ടി ജില്ലാ സെക്രട്ടറിമാരുടെ യോഗത്തിലാണ് അദ്ദേഹം ഈ സുപ്രധാന വെളിപ്പെടുത്തല്‍ നടത്തിയത്. 234 അംഗ തമിഴ്‌നാട് നിയമസഭയില്‍ ഭൂരിപക്ഷത്തിന് 118 സീറ്റുകളാണ് വേണ്ടത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തെരഞ്ഞെടുപ്പില്‍ 107 സീറ്റുകള്‍ ഒറ്റയ്ക്ക് നേടിയ ടിവികെ, അഞ്ച് സീറ്റുകളുള്ള കോണ്‍ഗ്രസിന്‍റെയും പുറത്തുനിന്ന് പിന്തുണയ്ക്കുന്ന നാല് ഡിഎംകെ സഖ്യകക്ഷികളുടെയും ( രണ്ട് സീറ്റുകള്‍ വീതമുള്ള വിസികെ, സിപിഐ, സിപിഎം, ഐയുഎംഎല്‍) പിന്തുണയോടെയാണ് നിലവില്‍ ഭൂരിപക്ഷം തെളിയിച്ചിരിക്കുന്നത്.

ഇതിന് പുറമെ, കഴിഞ്ഞ ആഴ്ച നടന്ന വിശ്വാസ വോട്ടെടുപ്പില്‍ സർക്കാരിന് അനുകൂലമായി വോട്ട് ചെയ്ത 25 അണ്ണാ ഡിഎംകെ വിമത എംഎല്‍എമാരുടെ പിന്തുണയും മുഖ്യമന്ത്രി സി ജോസഫ് വിജയ്‌ക്കുണ്ട്.

എന്നാല്‍, പുറത്തുനിന്ന് പിന്തുണ നല്‍കുന്ന വിസികെ, സിപിഐ, സിപിഎം, ഐയുഎംഎല്‍ എന്നീ പാർട്ടികള്‍ പിന്തുണ പിൻവലിച്ചാലോ, അതല്ലെങ്കില്‍ തമിഴ്‌നാട് സ്പീക്കറോ കോടതിയോ ഈ 25 അണ്ണാ ഡിഎംകെ വിമത എംഎല്‍എമാരെ അയോഗ്യരാക്കിയാലോ വിജയ് സർക്കാർ വൻ പ്രതിസന്ധിയിലാകുമെന്നും സംസ്ഥാനത്ത് രാഷ്ട്രീയ അസ്ഥിരതയുണ്ടാകുമെന്നുമാണ് ഡിഎംകെ കണക്കുകൂട്ടുന്നത്.