
കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യ യോഗത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ജില്ലാ നേതൃത്വം: രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് ഡി ഡി സി അധ്യക്ഷന്‍ കെ. പ്രവീണ്‍കുമാര്‍ അറിയിച്ചു: കെ.സി.വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് യോഗം ചേർന്നത്.
കോഴിക്കോട്: കോഴിക്കോട്ടെ കോണ്‍ഗ്രസ് നേതാക്കളുടെ രഹസ്യ യോഗത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു ജില്ലാ നേതൃത്വം. രണ്ടംഗ കമ്മീഷന്‍ അന്വേഷിക്കുമെന്ന് ഡി ഡി സി അധ്യക്ഷന്‍ കെ പ്രവീണ്‍കുമാര്‍ അറിയിച്ചു.
കോഴിക്കോട്ടെ ഒരു സ്വകാര്യ ഹോട്ടലില്‍ വെച്ചാണ് കോണ്‍ഗ്രസിലെ ഒരു വിഭാഗത്തിന്റെ രഹസ്യയോഗം ചേര്‍ന്നത്. കെ പി സി സി ജനറല്‍ സെക്രട്ടറി പി എം നിയാസിന്റെയും കെ പി സി സി വര്‍ക്കിങ് പ്രസിഡന്റ് ടി സിദ്ദിഖ് എം എല്‍ എയുടെയും നേതൃത്വത്തില്‍ രഹസ്യയോഗം ചേര്‍ന്നതായാണ് പരാതി.
ജില്ലയിലെ തന്നെ മുതിര്‍ന്ന നേതാക്കള്‍ കെ പി സി സി പ്രസിഡന്റിന് പരാതി അയച്ചതിന് പിന്നാലെയാണ് ജില്ലാ കോണ്‍ഗ്രസ് നേതൃത്വം അന്വേഷണ കമ്മീഷനെ നിയോഗിച്ചത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

കെ പി സി സി അംഗം കെ വി ബാബു, യു വി ദിനേശ് മണി എന്നിവരാണ് സമിതി അംഗങ്ങള്‍. കെ സി വേണുഗോപാലിനെ അനുകൂലിക്കുന്നവരാണ് യോഗം ചേര്‍ന്നത്. സാദിരിക്കോയയുടെ
പേരിലുള്ള പുരസ്‌കാര ദാനത്തിന് കെ സി വേണുഗോപാലിനെ ജില്ലയിലേക്ക് കൊണ്ടുവരുന്നതും ഗ്രൂപ്പ് ശക്തമാക്കുന്നതിന്റെ ഭാഗമാണെന്നാണ് ആരോപണം. അന്വേഷിച്ച് രണ്ട് ദിവസത്തിനുള്ളില്‍ റിപ്പോര്‍ട്ട് നല്‍കാനാണ് നിര്‍ദേശം.