Spread the love

തിരുവല്ല: എം സി റോഡിലെ തിരുവല്ല പെരുംതുരുത്തിയില്‍ രോഗിയെ വീട്ടില്‍ വിട്ട് മടങ്ങിയ ആംബുലൻസ് അപകടത്തില്‍പ്പെട്ടു. കോട്ടയം മെഡിക്കല്‍ കോളേജില്‍ നിന്ന് ഡിസ്ചാർജ് ചെയ്ത രോഗിയുമായി പത്തനാപുരത്ത് പോയിവന്ന ആംബുലൻസ് ആണ് ഇന്നലെ രാത്രി പന്ത്രണ്ടരയോടെ അപകടത്തില്‍പ്പെട്ടത്.

video
play-sharp-fill

ഡ്രൈവർ ഉറങ്ങിപ്പോയതാകാമെന്നാണ് സൂചന. ഡ്രൈവർക്ക് നിസാര പരിക്ക് പറ്റി. ട്രാൻസ്ഫോർമർ ഉള്‍പ്പടെ ഉള്ള രണ്ട് ഇലക്‌ട്രിസിറ്റി പോസ്റ്റ്‌ ചുവട് ഭാഗം അപകടത്തില്‍ ഒടിഞ്ഞു. അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായിട്ടുണ്ട്.