
വധുവരൻമാർ മണിയറയിൽ ആത്മഹത്യ ചെയ്ത നിലയിൽ: റിസപ്ഷനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ വധുവും വരനും മണിയറയില്‍ നിന്ന് പുറത്തേക്ക് വരാതെ വന്നതോടെ ബന്ധുക്കള്‍ വാതിലില്‍ തട്ടിവിളിച്ചു : പ്രതികരിക്കാതെ വന്നതോടെ വാതില്‍ ബലമായി തുറന്നപ്പോഴാണ് മൃതദേഹങ്ങൾ കണ്ടത്.
അയോധ്യ: വിവാഹത്തിന്റെ പിറ്റേന്ന് വധുവരൻമാർ മുറിയില്‍ നിന്ന് പുറത്ത് വന്നില്ല. പരിശോധനയില്‍ കണ്ടെത്തിയത് മൃതദേഹങ്ങള്‍.
ഉത്തർ പ്രദേശിലെ അയോധ്യയിലാണ് വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ നവ വധുവരന്മാർ മരിച്ചത്. 22 കാരിയായ ശിവാനിയും ഭർത്താവും 25കാരനുമായ പ്രദീപുമാണ്
മണിയറയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.
ശിവാനി കിടക്കയില്‍ മരിച്ച നിലയിലും പ്രദീപ് സീലിംഗ് ഫാനില്‍ തൂങ്ങിയ നിലയിലുമാണ് കണ്ടെത്തിയത്. ഞായറാഴ്ച രാവിലെയാണ് സംഭവം. മാർച്ച് ഏഴിനായിരുന്നു ഇവരുടെ വിവാഹം
നടന്നത്. ഞായറാഴ്ച റിസപ്ഷൻ നടക്കാനിരിക്കെയാണ് വധുവരന്മാരെ മരിച്ച നിലയില്‍ കണ്ടെത്തിയത്. ശിവാനി ശനിയാഴ്ച രാവിലെയാണ് പ്രദീപിന്റെ വീട്ടിലേക്ക് എത്തിയത്. റിസപ്ഷനുള്ള ഒരുക്കങ്ങള്‍ നടക്കുമ്പോള്‍ വധുവും വരനും മണിയറയില്‍ നിന്ന് പുറത്തേക്ക്
Whatsapp Group 1 | Whatsapp Group 2 |Telegram Group

വരാതെ വന്നതോടെ ബന്ധുക്കള്‍ വാതിലില്‍ തട്ടിവിളിച്ചിട്ടും പ്രതികരിക്കാതെ വന്നതോടെ വീട്ടുകാർ വാതില്‍ ബലമായി തുറന്ന് അകത്ത് കയറുകയായിരുന്നു.
ഒരു വർഷം മുൻപാണ് ഇരുവരും തമ്മിലുള്ള വിവാഹം നിശ്ചയിച്ചിരുന്നതെന്നാണ് ബന്ധുക്കള്‍
വിശദമാക്കുന്നത്. രണ്ട് പേരും ബന്ധത്തില്‍ അതീവ സന്തോഷവാന്മാരായിരുന്നതായാണ് കുടുംബാംഗങ്ങള്‍ വിശദമാക്കുന്നത്. 22കാരിയെ ശ്വാസം മുട്ടിച്ച് കൊലപ്പെടുത്തിയ ശേഷം യുവാവ് ജീവനൊടുക്കിയതാണെന്നാണ് പുറത്ത് വരുന്ന വിവരം. ഒരു വർഷത്തോളം പ്രത്യേകിച്ച് തകരാറുകള്‍ ഒന്നുമില്ലാതെ പോയ ബന്ധത്തില്‍ വിവാഹം കഴിഞ്ഞ് മണിക്കൂറുകള്‍ക്കുള്ളില്‍ എന്താണ് സംഭവിച്ചതെന്ന് അറിയാത്ത നിലയിലാണ് ബന്ധുക്കളുള്ളത്.
മൂന്ന് സഹോദരങ്ങളാണ് ശിവാനിക്കുള്ളത്. ടൈല്‍സ് സ്ഥാപനത്തിലെ ജീവനക്കാരനായ പ്രദീപിന് ഒരു സഹോദരനും മൂന്ന് സഹോദരിമാരുമാണ് ഉള്ളത്. സംഭവത്തില്‍ ഫൊറൻസിക് സംഘം മണിയറ അടക്കമുള്ളവ പരിശോധിച്ചു. പൊലീസ് അസ്വഭാവിക മരണത്തിന് കേസ് എടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്. അകത്ത് നിന്ന് അടച്ച നിലയിലായിരുന്നു മുറിയുണ്ടായിരുന്നത്. മരണത്തില്‍ പുറത്ത് നിന്നുള്ള ഇടപെടല്‍ ഉള്ളതായി സംശയിക്കുന്നില്ലെന്നാണ് അയോധ്യ എസ്‌എസ്പി രാജ് കരണ്‍ നയ്യാർ വിശദമാക്കിയത്.