play-sharp-fill
ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി റെക്കോര്‍ഡ്….!  വിവാദ റഫറി ലാഹോസ്  ലോകകപ്പില്‍ നിന്ന് പുറത്ത്; മത്സരങ്ങള്‍ നിയന്ത്രിക്കില്ല

ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി റെക്കോര്‍ഡ്….! വിവാദ റഫറി ലാഹോസ് ലോകകപ്പില്‍ നിന്ന് പുറത്ത്; മത്സരങ്ങള്‍ നിയന്ത്രിക്കില്ല

സ്വന്തം ലേഖിക

ദോഹ: ഏറ്റവും കൂടുതല്‍ മഞ്ഞക്കാര്‍ഡ് ഉയര്‍ത്തി റെക്കോര്‍ഡിട്ട വിവാദ റഫറി അന്റോണിയോ മാത്യു ലാഹോസ് ലോകകപ്പിലെ ഇനിയുള്ള മത്സരങ്ങള്‍ നിയന്ത്രിക്കില്ല.

അര്‍ജന്റീന- നെതര്‍ലന്‍ഡ്സ് ക്വാര്‍ട്ടര്‍ മത്സരം. മത്സരം നിയന്ത്രിച്ച റഫറി അന്റോണിയോ മാത്യു ലാഹോസ് കടുത്ത വിമര്‍ശനങ്ങള്‍ക്ക് വിധേയനായിരുന്നു. 18 കാര്‍ഡുകളാണ് ലാഹോസ് പുറത്തെടുത്തത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വിവാദ തീരുമാനങ്ങളിലൂടെ ശ്രദ്ധേയനായ സ്പാനിഷ് റഫറി ഇനി ഖത്തര്‍ ലോകകപ്പിന് ഉണ്ടാവില്ലെന്നാണ് റിപ്പോര്‍ട്ട്. അര്‍ജന്റീന ക്യാപ്റ്റന്‍ ലയണല്‍ മെസി, ഗോള്‍ കീപ്പര്‍ എമിലിയാനോ മാര്‍ട്ടിനെസ് എന്നിവരെല്ലാം റഫറിക്കെതിരെ രംഗത്തെത്തി.

ലോകകപ്പ് പോലുള്ള മത്സരം നിയന്ത്രിക്കാന്‍ അല്‍പം കൂടി നിലവാരമുള്ള റഫറിമാരെ നിയോഗിക്കണമെന്നാണ് മെസി പറഞ്ഞത്. ലൂസേഴ്സ് ഫൈനല്‍ ഉള്‍പ്പെടെ നാല് മത്സരങ്ങളാണ് ഇനി ലോകകപ്പില്‍ അവശേഷിക്കുന്നത്.

നെതര്‍ലന്‍ഡ്സിനെതിരായ മത്സരത്തില്‍ ലാഹോസിലനെതിരെ അര്‍ജന്റീന വ്യാപക പരാതി ഉയര്‍ത്തിയതോടെയാണ് പാനലിലുള്ള ഏറ്റവും മികച്ച റഫറിയെ കളത്തിലിറക്കാന്‍ ഫിഫ തീരുമാനിച്ചു. ക്രൊയേഷ്യ – അര്‍ജന്റീന സെമി നിയന്ത്രിക്കാന്‍ ഇറ്റാലിയന്‍ റഫറി ഡാനിയേല ഓര്‍സാറ്റെത്തും.

ഈ ലോകകപ്പിലെ ഉദ്ഘാടന മത്സരം നിയന്ത്രിച്ചത് ഇറ്റാലിയന്‍ ലീഗിലെ ഏറ്റവും മികച്ച റഫറിമാരില്‍ ഒരാളായ ഓര്‍സാറ്റ് ആയിരുന്നു.