എസ്.പി സോജന് ഐ.പി.എസ് കൊടുക്കാൻ നീക്കം; സര്‍ക്കാര്‍ ശുപാര്‍ശ ചെയ്‌തത് ഹൈക്കോടതി നിര്‍ദ്ദേശം പാലിക്കാതെ; വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്ന് ആഭ്യന്തര സെക്രട്ടറിയെ കാണും
കൊച്ചി: എസ്.പി എം.ജെ. സോജന് ഐ.പി.എസ്. കൊടുക്കാനുള്ള നീക്കം വിവാദമായതോടെ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മ ഇന്നു ആഭ്യന്തര സെക്രട്ടറിയുമായി കൂടിക്കാഴ്‌ച നടത്തും.
രാവിലെ 11 നു കൂടിക്കാഴ്‌ചയ്‌ക്കു എത്തണമെന്നു കാണിച്ചു ആഭ്യന്തര സെക്രട്ടറി കത്തയച്ചിരുന്നു.
സോജനെ ഐ.പി.എസിനു പരിഗണിക്കും മുൻപ് സര്‍ക്കാര്‍ വാളയാര്‍ പെണ്‍കുട്ടികളുടെ അമ്മയുടെ ഭാഗം കേള്‍ക്കണമെന്നു നേരത്തെ ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു. എന്നാല്‍, അതു പാലിക്കാതെയാണു സോജന്‍ ഉള്‍പ്പെടെ 20 പേരെ സര്‍ക്കാര്‍ ശിപാര്‍ശ ചെയ്‌തത്.
എസ്.പി. സോജന് ഐ.പി.എസ്. ലഭിക്കാന്‍ ആവശ്യമായ സ്വഭാവദാര്‍ഢ്യ സാക്ഷ്യപത്രം നല്‍കുന്നതിന് മുൻപ് അമ്മയുടെ പരാതി പരിഗണിക്കണമെന്നു ഹൈക്കോടതി നിര്‍ദ്ദേശിച്ചിരുന്നു.
എന്നാല്‍ ഇതൊന്നും പരിഗണിക്കാതെ സാക്ഷ്യപത്രം നല്‍കാനുള്ള നീക്കം നടക്കുന്നു എന്നറിഞ്ഞപ്പോള്‍ പെണ്‍കുട്ടികളുടെ അമ്മ ഹൈക്കോടതിയെ വീണ്ടും സമീപിക്കുകയായിരുന്നു.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ നീക്കം കോടതി അലക്ഷ്യമാകുമെന്നു ജസ്‌റ്റിസ് ദേവന്‍ രാമചന്ദ്രന്‍ മുന്നറിയിപ്പു നല്‍കിയിരുന്നു.