Friday, April 24, 2026

ചെന്നൈയില്‍ ത്രില്ലര്‍! ; തോല്‍വിയോടെ പാക്കിസ്ഥാന്റെ സെമി മോഹനങ്ങള്‍ മങ്ങി ?; ഇന്ത്യയെ മറികടന്ന് ദക്ഷിണാഫ്രിക്ക ഒന്നാമത്

Spread the love

സ്വന്തം ലേഖകൻ 

video
play-sharp-fill

ചെന്നൈ: ഈ ലോകകപ്പ് ക്രിക്കറ്റിലെ ആദ്യ ത്രില്ലര്‍ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയ്ക്ക് വിജയം. ആവേശം അലതല്ലിയ മത്സരത്തില്‍ പാക്കിസ്ഥാനെ ഒരു വിക്കറ്റിന് തോല്‍പ്പിച്ചാണ് ദക്ഷിണാഫ്രിക്ക കരുത്തു കാട്ടിയത്. തോല്‍വിയോടെ പാക്കിസ്ഥാന്റെ സെമി മോഹനങ്ങള്‍ മങ്ങി. ഇനി ഒരു തോല്‍വി കൂടി ആയാല്‍ ബാബര്‍ അസമിനും കൂട്ടര്‍ക്കും നാട്ടിലേക്ക് മടങ്ങാം.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത പാക്കിസ്ഥാൻ 46.4 ഓവറില്‍ 270ന് എല്ലാവരും പുറത്തായി. മറുപടി ദക്ഷിണാഫ്രിക്ക 47.2 ഓവറില്‍ ഒമ്ബത് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. നേരത്തെ നാല് വിക്കറ്റ് നേടിയ ടബ്രൈസ് ഷംസിയാണ് പാക്കിസ്ഥാനെ നിയന്ത്രിച്ചുനിര്‍ത്തിയത്. മാര്‍ക്കോ ജാൻസന് മൂന്ന് വിക്കറ്റെടുത്തു. സൗദ് ഷക്കീല്‍ (52), ബാബര്‍ അസം (50), ഷദാബ് ഖാൻ (43) എന്നിവരാണ് പാക്കിസ്ഥാന്റെ പ്രധാന സ്‌കോറര്‍മാര്‍.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

മറുപടി ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക 91 റണ്‍സ് നേടിയ എയ്ഡൻ മാര്‍ക്രത്തിന്റെ കരുത്തിലാണ് വിജയം നേടിയത്. മോശം തുടക്കമാണ് തുടക്കമാണ് ദക്ഷിണാഫ്രിക്കയ്ക്ക് ലഭിച്ചത്. 67 റണ്‍സിനിടെ ഓപ്പണര്‍മാരായ ക്വിന്റണ്‍ ഡി കോക്ക് (24), തെംബ ബവൂമ (28) എന്നിവരുടെ വിക്കറ്റുകള്‍ ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായി.

എന്നാല്‍ നാലാം വിക്കറ്റില്‍ റാസി വാൻ ഡര്‍ ഡസ്സൻ (21) മാര്‍ക്രം സഖ്യം 54 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ കണ്‍ക്കഷൻ സബ്സ്റ്റിറ്റിയൂട്ടായി ഇറങ്ങിയ ഉസാമ മിറിന്റെ പന്തില്‍ ഡസ്സൻ പുറത്തായി. ഹെന്റിച്ച്‌ ക്ലാസൻ (12), ഡേവിഡ് മിില്ലര്‍ (29), മാര്‍കോ ജാൻസൻ (20) എന്നിവര്‍ കൃത്യമായ ഇടവേളകളില്‍ മടങ്ങി. ഇതിനിടെ മാര്‍ക്രവും ജെറാള്‍ഡ് കോട്സീയും (10) പുറത്ത്. ഇതോടെ ദക്ഷിണാഫ്രിക്ക എട്ടിന് 250 എന്ന നിലയിലായി.

എന്നാല്‍ കേശവ് മഹാരാജ് (7) ടബ്രൈസ് ഷംസി (4) സഖ്യംദക്ഷിണാഫ്രിക്കയെ വിജയത്തിലേക്ക് നയിച്ചു. ഇതിനിടെ ലുംഗ് എൻഗിഡി (4) വിക്കറ്റും ദക്ഷിണാഫ്രിക്കയ്ക്ക് നഷ്ടമായിരുന്നു. പാക്കിസ്ഥാന് വേണ്ടി ഷഹീൻ അഫ്രീദി മൂന്ന് വിക്കറ്റ് വീഴ്‌ത്തി. മുഹമ്മദ് വസീം, ഉസാമ മിര്‍ എന്നിവര്‍ക്ക് രണ്ട് വിക്കറ്റ് വീതമുണ്ട്. ഹാരിസ് റൗഫ് ഒരു വിക്കറ്റ് വീഴ്‌ത്തി. നേരത്തെ, മോശം തുടക്കമായിരുന്നു പാക്കിസ്ഥാന്.

38 റണ്‍സെടുക്കുന്നതിനിടെ അവര്‍ക്ക് ഓപ്പണര്‍മാരായ അബ്ദുള്ള ഷെഫീഖ് (9), ഇമാം ഉള്‍ ഹഖ് (12) എന്നിവരുടെ വിക്കറ്റുകള്‍ നഷ്ടമായി. ജാൻസനാണ് ഇരുവരേയും മടക്കിയത്. നാലാം വിക്കറ്റില്‍ ബാബര്‍ – മുഹമ്മദ് റിസ്വാൻ (27 പന്തില്‍ 31) സഖ്യം 48 റണ്‍സ് കൂട്ടിചേര്‍ത്തു. എന്നാല്‍ റിസ്വാൻ ജെറാള്‍ഡ് കോട്സീയുടെ പന്തില്‍ ക്വിന്റണ്‍ ഡി കോക്കിന് ക്യാച്ച്‌ നല്‍കി. പിന്നീട് പാക്കിസ്ഥാൻ മധ്യനിര ഷംസി തകര്‍ത്തെറിഞ്ഞു.

ഇഫ്തിഖര്‍ അഹമ്മദിനെയാണ് (21) ഷംസി ആദ്യം മടങ്ങുന്നത്. പിന്നാലെ ബാബറിനേയും തിരിച്ചയച്ചു. നാല് ഫോറും ഒരു സിക്സും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിങ്സ്. ഇതോടെ അഞ്ചിന് 141 എന്ന നിലയിലായി പാക്കിസ്ഥാൻ. എന്നാല്‍ ഷദാബിനെ കൂട്ടുപിടിച്ച്‌ ഷക്കീല്‍ രക്ഷാപ്രവര്‍ത്തനം നടത്തി. ഇരുവരും 84 റണ്‍സ് കൂട്ടിചേര്‍ത്തു.

എന്നാല്‍ ഷദാബിനെ പുറത്താക്കി കോട്സീ ബ്രേക്ക് ത്രൂ നല്‍കി. ഷക്കീലിനെ ഷംസിയും മടക്കി. ഷഹീൻ അഫ്രീദിയെ കൂടി പുറത്താക്കി ഷംസി നാല് വിക്കറ്റ് പൂര്‍ത്തിയാക്കി. ഇതിനിടെ മുഹമ്മദ് നവാസിന്റെ 24 റണ്‍സ് 250 കടക്കാൻ സഹായിച്ചു. മുഹമ്മദ് വസീമാണ് (7) പുറത്തായ മറ്റൊരു താരം. ഹാരിസ് റൗഫ് (0) പുറത്താവാതെ നിന്നു.