Friday, April 24, 2026

‘ഇത്തവണ യുഡിഎഫ് അധികാരം പിടിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് പിരിച്ചുവിടേണ്ടി വരും; നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി കെ.വി. തോമസ്

Spread the love

തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പ് ഫലം വരാനിരിക്കെ കോണ്‍ഗ്രസ് നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മുതിര്‍ന്ന നേതാവ് കെ.വി.തോമസ്.

video
play-sharp-fill

ഇത്തവണ ഭരണം പിടിക്കാന്‍ സാധിച്ചില്ലെങ്കില്‍ കോണ്‍ഗ്രസ് മാത്രമല്ല, യുഡിഎഫ് തന്നെ പിരിച്ചുവിടേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിവാദ പ്രതികരണം.

സംസ്ഥാനത്തെ കോണ്‍ഗ്രസിന്റെ സ്ഥിതി അത്രമേല്‍ ദയനീയമാണെന്നും പിരിച്ചുവിടേണ്ടി വരുമെന്ന കാര്യത്തില്‍ തര്‍ക്കമില്ലെന്നും അദ്ദേഹം കുറിച്ചു. വോട്ടുകള്‍ പെട്ടിയില്‍ ഇരിക്കുന്ന സമയത്ത് തന്നെ മുഖ്യമന്ത്രി സ്ഥാനത്തിനായി നേതാക്കള്‍ നടത്തുന്ന പോര് ജനങ്ങള്‍ക്കിടയില്‍ പാര്‍ട്ടിയെ അവഹേളിക്കുന്നതിന് തുല്യമാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

വോട്ടെണ്ണുന്നതിന് മുന്‍പേ ആരാണ് മുഖ്യമന്ത്രിയെന്ന ചര്‍ച്ച തുടങ്ങുന്നത് പരിഹാസ്യമാണ്. ഇവരുടെ സ്വഭാവം ജനങ്ങള്‍ക്ക് നന്നായറിയാം.

സംസ്ഥാനത്ത് എല്‍ഡിഎഫ് വീണ്ടും അധികാരത്തില്‍ വരാനാണ് സാധ്യത. പരാജയപ്പെട്ടാല്‍ കോണ്‍ഗ്രസ് സംവിധാനം തന്നെ തകരും.

രാഷ്ട്രീയത്തില്‍ ജയപരാജയങ്ങള്‍ സ്വാഭാവികമാണ്. എന്നാല്‍ പ്രതിസന്ധി ഘട്ടത്തില്‍ ഓടിയൊളിക്കുകയല്ല വേണ്ടത്. ഓടിയൊളിക്കുമെന്ന് പറഞ്ഞ നേതാക്കള്‍ എങ്ങനെയാണ് 100 സീറ്റുമായി അധികാരത്തില്‍ വരുമെന്ന് അവകാശപ്പെടുന്നതെന്നും അദ്ദേഹം പരിഹസിച്ചു.