Spread the love

സ്വന്തം ലേഖകൻ  

video
play-sharp-fill

കൊച്ചി: ചമ്പക്കരയില്‍ മകന്‍ അമ്മയെ വെട്ടിക്കൊന്നു. മകന്‍ വിനോദ് എബ്രഹാമിനെപൊലീസ് കസ്റ്റഡിയിലെടുത്തു. 75കാരിയായ അച്ചാമയാണ് കൊല്ലപ്പെട്ടത്.

മാനസികാസ്വസ്ഥ്യം ഉള്ളയാളാണ് വിനോദ് എന്നാണ് വിവരം. ഫ്ലാറ്റിനുള്ളിലെ ബഹളം കേട്ട് അയല്‍വാസികളാണ് പൊലീസിനെ വിവരം അറിയിച്ചത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

സ്ത്രീയുടെ നിലവിളി ഉള്ളില്‍ നിന്ന് കേട്ടതായി അയല്‍വാസികള്‍ പറയുന്നു. പൊലീസും ഫയര്‍ഫോഴ്‌സും ചേര്‍ന്ന് വാതില്‍ തകര്‍ത്ത് അകത്തു കയറിയപ്പോഴേക്കും വൃദ്ധയെ മകന്‍ കൊലപ്പെടുത്തിയിരുന്നു. അച്ചാമ്മയുടെ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റി.