Spread the love

തിരുവനന്തപുരം: കെഎസ്‌ആർടിസിയിലെ ഒഴിവുകളിലേക്ക് പിഎസ്‍സി മുഖേന നിയമന നടപടികള്‍ ആരംഭിക്കുന്നതിനാവശ്യമായ നടപടികള്‍ സ്വീകരിക്കാൻ തീരുമാനം.

video
play-sharp-fill

ഗതാഗത വകുപ്പ് മന്ത്രിയുടെ അധ്യക്ഷതയില്‍ കെഎസ്‌ആർടിസി സിഎംഡിയുടെയും മറ്റ് ഉന്നത ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തില്‍ ചേർന്ന അവലോകന യോഗത്തിലാണ് ഇതുസംബന്ധിച്ചു തീരുമാനമായത്. യോഗത്തില്‍ കെഎസ്‌ആർടിസിയുടെ പ്രവർത്തനങ്ങള്‍, സേവന വിപുലീകരണം, ഭരണ – സാമ്പത്തിക കാര്യക്ഷമത വർധിപ്പിക്കല്‍ എന്നിവ സംബന്ധിച്ച തീരുമാനങ്ങള്‍ കൈക്കൊണ്ടു.

ജനകീയവും ആധുനികവുമായ പൊതുഗതാഗത സംവിധാനമായി കെഎസ്‌ആർടിസിയെ മാറ്റിയെടുക്കുന്നതിനുള്ള സമഗ്ര നടപടികളാണ് സർക്കാർ സ്വീകരിച്ചുവരുന്നതെന്ന് ഗതാഗത വകുപ്പ് മന്ത്രി അറിയിച്ചു.
കെഎസ്‌ആർടിസിയിലെ ആശ്രിത നിയമനത്തിനായി ഗുണഭോക്താക്കള്‍ ഗതാഗത വകുപ്പ് മന്ത്രിക്ക് സമർപ്പിച്ച നിവേദനങ്ങളുടെ അടിസ്ഥാനത്തില്‍, ആശ്രിത നിയമന നടപടികള്‍ സ്വീകരിക്കുന്നതിന് മന്ത്രി നിർദേശം നല്‍കി. കെഎസ്‌ആർടിസിയുടെ സർവീസ് വ്യാപനത്തിനും സാമ്പത്തിക – ഭരണ കാര്യക്ഷമത വർധിപ്പിക്കുന്നതിനുമായി വിവിധ തീരുമാനങ്ങളും കൈക്കൊണ്ടു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group