
ആലപ്പുഴ : വാഹനാപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന സൈനികൻ മരിച്ചു. ദേശീയപാതയില്‍ കെ.എസ്.ആർ.ടി.സി ബസ് സ്റ്റേഷന് സമീപം വെള്ളിയാഴ്ച രാവിലെ 9ന് ആയിരുന്നു അപകടം. മുട്ടം വലിയകുഴി മാധവം വീട്ടില്‍ഉണ്ണികൃഷ്ണൻ്റെ മകൻ ഉജ്വല്‍ (29) ആണ് മരിച്ചത്.
ഡാണാപ്പടിയിലുള്ള ഇരുചക്ര വാഹന ഷോറൂമില്‍ വാഹനം സർവീസിന് നല്‍കി നടന്നു വരുമ്ബോള്‍ കാറിടിക്കുകയായിരുന്നു.
ഹരിപ്പാട് താലൂക്ക് ആശുപത്രിയിലും തുടർന്ന് പരുമലയിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെ നില ഗുരുതരമായതിനാല്‍ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലേക്ക് കൊണ്ടു പോകുന്ന വഴി മധ്യേ മരിക്കുകയായിരുന്നു. ജോലിസ്ഥലമായ അസാമില്‍ നിന്ന് കഴിഞ്ഞ ഞായറാഴ്ചയാണ് ഉജ്വല്‍ അവധിക്ക് നാട്ടിെലെത്തിയത്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
മാതാവ് പരേതയായ ശ്രീകുമാരി. ഭാര്യ: ശരണ്യ. മകള്‍: തീർത്ഥ കൃഷ്ണ .







