
കൽപ്പറ്റ: വയനാട് തൊണ്ടർനാട് പഞ്ചായത്തിൽ തൊഴിലുറപ്പ് പദ്ധതിയുടെ മറവിൽ നടന്നതായി കണ്ടെത്തിയ കോടികളുടെ തട്ടിപ്പിൽ വിജിലൻസ് അന്വേഷണം ആരംഭിച്ചു. ഇതുവരെ അന്വേഷണം നടത്തിയിരുന്ന ക്രൈംബ്രാഞ്ചിൽ നിന്ന് കേസുമായി ബന്ധപ്പെട്ട ഫയലുകൾ വിജിലൻസ് വരുത്തി പരിശോധിച്ചുവരികയാണ്.
തൊഴിലുറപ്പ് പദ്ധതിയുടെ പേരിൽ മൂന്ന് കോടിയിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി ക്രൈംബ്രാഞ്ച് അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. സിപിഎം ഭരിച്ചിരുന്ന തൊണ്ടർനാട് പഞ്ചായത്തിൽ നിന്നാണ് കഴിഞ്ഞ വർഷം തട്ടിപ്പുമായി ബന്ധപ്പെട്ട വിവരങ്ങൾ പുറത്തുവന്നത്.
ആറുവർഷത്തോളം ഉദ്യോഗസ്ഥരും കരാറുകാരും ചേർന്ന് പദ്ധതിപ്പണം ദുരുപയോഗം ചെയ്തതായാണ് പ്രാഥമിക അന്വേഷണത്തിലെ വിലയിരുത്തൽ. അതേസമയം, തട്ടിപ്പിൽ രാഷ്ട്രീയ നേതാക്കൾക്കും പങ്കുണ്ടെന്ന ആരോപണം ഉയർത്തിയ യുഡിഎഫ്, അവരുടെ പങ്കും വിശദമായി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group






