
തിരുവനന്തപുരം: ആരോഗ്യ വകുപ്പ് ഡയറക്ടർ (ഡിഎച്ച്എസ്) ഡോ. കെ.ജെ. റീനയുടെ സ്ഥലംമാറ്റവുമായി ബന്ധപ്പെട്ട കേസിൽ ഹൈക്കോടതി നാളെ വിധി പറയും. കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ (കാറ്റ്) നൽകിയ സ്റ്റേ ഉത്തരവിനെതിരെ സംസ്ഥാന സർക്കാർ സമർപ്പിച്ച അപ്പീലിലാണ് കോടതി നിർണായക തീരുമാനം അറിയിക്കുക.
ഡോ. റീനയുടെ സ്ഥലംമാറ്റ ഉത്തരവിൽ നിയമപരമായ വീഴ്ചകളൊന്നുമില്ലെന്നാണ് സർക്കാരിന്റെ നിലപാട്. ഈ വാദം കോടതി അംഗീകരിക്കുമോ എന്നത് ആരോഗ്യവകുപ്പിലെ ഉന്നതതല സ്ഥാനമാറ്റങ്ങൾക്കും ഭരണനടപടികൾക്കും നിർണായകമായേക്കും.
ഇതിനിടെ ആരോഗ്യ വകുപ്പ് ഡയറക്ടറുടെ ഓഫീസിൽ നേതൃത്വവുമായി ബന്ധപ്പെട്ട അനിശ്ചിതത്വം തുടരുകയാണ്. സ്ഥലംമാറ്റ ഉത്തരവിനെതിരെ സ്റ്റേ നേടിയ ഡോ. റീനയും സർക്കാർ ചുമതല ഏൽപ്പിച്ച ഡോ. മീനാക്ഷിയും കഴിഞ്ഞ ദിവസങ്ങളിൽ ഡിഎച്ച്എസ് ആസ്ഥാനത്ത് ഓഫീസില്‍ മുഖാമുഖം കസേരകളില്‍ തുടരുകയായിരുന്നു
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഡോ. റീനയെ മാറ്റിയതിന് പിന്നിൽ ഭരണപരമായ വീഴ്ചകളാണെന്നാണ് ആരോഗ്യമന്ത്രി പറഞ്ഞിരുന്നത്. പൂനെയിൽ നിന്നുള്ള നിപ പരിശോധനാ ഫലം സമയബന്ധിതമായി അറിയിച്ചില്ലെന്ന ആരോപണവും സർക്കാർ ഉയർത്തിയിരുന്നു. എന്നാൽ ഈ ആരോപണം ഡോ. റീന നിഷേധിക്കുകയും ആവശ്യമായ വിവരങ്ങൾ കൃത്യസമയത്ത് കൈമാറിയിരുന്നുവെന്നും വ്യക്തമാക്കുകയും ചെയ്തിരുന്നു.







