play-sharp-fill
സോളാര്‍ കേസിൽ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവർക്ക്   സിബിഐ നല്‍കിയ ക്ലീന്‍ ചിറ്റ് കെ സി വേണുഗോപാലിന് കുരുക്കാകുമോ….?  മലയാളി മാമന്‍ ഉടൻ അഴിക്കുള്ളിലാകാൻ സാധ്യത;  ഡല്‍ഹിയില്‍ മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു….!

സോളാര്‍ കേസിൽ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എന്നിവർക്ക് സിബിഐ നല്‍കിയ ക്ലീന്‍ ചിറ്റ് കെ സി വേണുഗോപാലിന് കുരുക്കാകുമോ….? മലയാളി മാമന്‍ ഉടൻ അഴിക്കുള്ളിലാകാൻ സാധ്യത; ഡല്‍ഹിയില്‍ മാസ്റ്റര്‍ പ്ലാന്‍ ഒരുങ്ങുന്നു….!

സ്വന്തം ലേഖിക

തിരുവനന്തപുരം: സോളാര്‍ കേസിലെ പ്രതിയുടെ പരാതിയില്‍ രജിസ്റ്റര്‍ ചെയ്ത പീഡനക്കേസുകളില്‍ മുന്മന്ത്രിമാരായ അടൂര്‍ പ്രകാശ്, എ.പി.അനില്‍കുമാര്‍, ഹൈബി ഈഡന്‍ എംപി എന്നിവര്‍ക്കെല്ലാം ക്ലീന്‍ ചിറ്റ് നല്‍കിയ സിബിഐ വലവിരിക്കുന്നത് കോണ്‍ഗ്രസ് ദേശീയ സെക്രട്ടറി കെ.സി വേണുഗോപാലിനെ അഴിക്കുള്ളിലാക്കാന്‍ .

പരാതിക്കാരിയുടെ ഡിജിറ്റല്‍ തെളിവുകള്‍ വേണുഗോപാലിന് കുരുക്കായേക്കുമെന്നാണ് സിബിഐ നല്‍കുന്ന വിവരം. ലോകസഭാ തിരഞ്ഞെടുപ്പിന് മുന്‍പ് കുരുക്കാന്‍ ഡല്‍ഹിയില്‍ മാസ്റ്റര്‍ പ്ലാന്‍ തയ്യാറായിക്കഴിഞ്ഞു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

തിരഞ്ഞെടുപ്പുകളില്‍ ഏറെക്കാലം സംസ്ഥാന സര്‍ക്കാരിന്റെ വജ്രായുധമായിരുന്ന സോളാര്‍ബോംബ് കേന്ദ്രസര്‍ക്കാരിന്റെ പക്കലാണിപ്പോള്‍.

സംഘടനാചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറിയും രാജ്യസഭാംഗവുമായ മലയാളി മാമന്‍ വേണുവിനെ ലക്ഷ്യമിട്ടാണ് അന്വേഷണം പുരോഗമിക്കുന്നത്. അന്വേഷണം കടുപ്പിച്ച സിബിഐ, എംഎ‍ല്‍എ ഹോസ്റ്റലിലും ആലപ്പുഴ ഗസ്റ്റ് ഹൗസിലും കേരളഹൗസിലും തെളിവെടുപ്പ് നടത്തി .

ഡിജിറ്റല്‍ തെളിവുകള്‍ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയിരുന്നു. സിബിഐയുടെ മൊഴിയെടുപ്പ് പൂര്‍ത്തിയായതിന് പിന്നാലെയാണ് തെളിവ് നല്‍കിയത്.

2012 മേയില്‍ അന്ന് മന്ത്രി യായിരുന്ന എ.പി.അനില്‍കുമാറിന്റെ ഔദ്യോഗിക വസതിയായ റോസ് ഹൗസില്‍ വച്ച്‌ മലയാളി മാമന്‍ പീഡിപ്പിച്ചെന്നാണ് പരാതി. ടൂറിസം പദ്ധതിക്ക് സഹായം തേടി അനില്‍കുമാറിനെ കാണാനെത്തിയപ്പോള്‍ ദുരനുഭവമുണ്ടായെന്നും മന്ത്രി മന്ദിരത്തില്‍ നിന്ന് കരഞ്ഞുകൊണ്ട് തിരികെ ഇറങ്ങി വരുമ്പോള്‍ ഡ്രൈവര്‍ മൊബൈലില്‍ എടുത്തതാണെന്നും അവകാശപ്പെട്ടാണ് ദൃശ്യങ്ങള്‍ പരാതിക്കാരി സിബിഐയ്ക്ക് കൈമാറിയത്.