
ശോഭാ സുരേന്ദ്രൻ ബി.ജെ.പി വിടുന്നു: ലക്ഷ്യം സി.പി.എമ്മോ..! കേരളത്തിലെ കരുത്തുറ്റ വനിതാ നേതാവ് ലക്ഷ്യമിടുന്നത് ചെങ്കൊടിയുടെ തണലോ; ശോഭാ സുരേന്ദ്രന്റെ കടുത്ത അനുയായികൾ സി.പി.എമ്മിൽ ചേർന്നു
പൊളിറ്റിക്കൽ ഡെസ്‌ക്
പാലക്കാട്: ബി.ജെ.പിയിലുണ്ടായ വൻ പൊട്ടിത്തെറികൾ വളമാകുന്നത് സി.പി.എമ്മിനോ. ബി.ജെ.പി സംസ്ഥാന നേതാവും, കരുത്തുറ്റ വനിതയുമായ ശോഭാ സുരേന്ദ്രൻ ഉയർത്തിവിട്ട ആഭ്യന്തര കലാപം സി.പി.എമ്മിനു വളമാകുന്നു. ശോഭാ സുരേന്ദ്രന്റെ കടുത്ത അനുയായികളായ ഒരു വിഭാഗം പാർട്ടി വിട്ട് സി.പി.എമ്മിൽ ചേർന്നതോടെയാണ് ഇപ്പോൾ ശോഭാ സുരേന്ദ്രന്റെ ലക്ഷ്യവും സി.പി.എമ്മാണോ എന്ന സംശയമാണ് ഉയരുന്നത്.
ശോഭയെ ബി.ജെ.പി സംസ്ഥാന നേതൃത്വം തഴയുന്നുവെന്ന് ആരോപിച്ച് പാർട്ടിയിൽ നിന്നും രാജി വച്ചവരാണ് സി.പി.എമ്മിന്റെ ഭാഗമായി മാറിയത്. ബി.ജെ.പി ആലത്തൂർ നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് എൽ. പ്രകാശിനി, ഒ.ബി.സി മോർച്ച ചേർന്നിരിക്കുന്നത്. ശോഭാ സുരേന്ദ്രൻ സി.പി.എമ്മിൽ ചേരും എന്ന് പറഞ്ഞുകൊണ്ടുള്ള വാർത്തകളെ അടുത്തിടെ അവർ തള്ളിയിരുന്നു. സി.പി.എമ്മിൽ ചേർന്ന നേതാക്കളെ ജില്ലാ സെക്രട്ടറി സി.കെ രാജേന്ദ്രനാണ് ചുവപ്പ് ഹാരമണിയിച്ച് പാർട്ടിയിലേക്ക് സ്വാഗതം ചെയ്തത്.
Whatsapp Group 1 | Whatsapp Group 2 |Telegram Group

‘മതനിരപേക്ഷതയും ജനാധിപത്യമൂല്യങ്ങളും ഉയർത്തിപ്പിടിച്ചു പ്രവർത്തിക്കാൻ സന്നദ്ധരായവരെ സി.പി.എം സ്വീകരിക്കുന്നു. വണ്ടാഴിയിൽ ബി.ജെ.പിക്ക് അടിത്തറയുണ്ടാക്കിയ നേതാവാണ് എൽ. പ്രകാശിനി. പ്രസ്ഥാനം തഴഞ്ഞതുകൊണ്ട് മാത്രമല്ല. അവരാഗ്രഹിച്ച തരത്തിലല്ല ബി.ജെ.പി പ്രവർത്തിക്കുന്നതെന്നും പാർട്ടി വിടാനുള്ള കാരണമായി. തികഞ്ഞ സന്തോഷത്തോടെയാണ് ഇവരെ സ്വീകരിക്കുന്നത്.’- സി.കെ രാജേന്ദ്രൻ പറഞ്ഞു.
അതേസമയം ശോഭാ സുരേന്ദ്രനെ ബി.ഡി.ജെ.എസ് പാർട്ടിയിലേക്ക് എത്തിക്കാനുള്ള നീക്കം നടക്കുന്നതായും സൂചനയുണ്ട്. അതേസമയം എൻ.ഡി.എയിൽ തങ്ങൾക്ക് വേണ്ട സ്ഥാനം ലഭിക്കുന്നില്ല എന്ന ആക്ഷേപം നിരന്തരം ഉയർത്തുന്ന ബി.ഡി.ജെ.എസ് യു.ഡി.എഫിലേക്ക് പോകാനായി തയ്യാറെടുക്കുന്നതായും വിവരമുണ്ട്. തിരഞ്ഞെടുപ്പ് അടുത്ത സമയത്തെ പാർട്ടിയിലെ ഭിന്നതകൾ ബി.ജെ.പിയെ പ്രതിസന്ധിയിലാക്കുകയാണ്.
എന്നാൽ ഈ വേളയിൽ കെ. സുരേന്ദ്രനോട് പരസ്യമായി ശോഭാ സുരേന്ദ്രൻ വിയോജിപ്പ് കാണിക്കുന്നത്തിൽ ശോഭ പാർട്ടി കേന്ദ്രനേതൃത്വത്തിനും അതൃപ്തിയുണ്ടെന്നാണ് വിവരം. കെ. സുരേന്ദ്രൻ സംസ്ഥാന പ്രസിഡന്റായ ശേഷം പാർട്ടിയിൽ പരിഗണന കിട്ടാത്തവർ ഒന്നിച്ച് ചേർത്ത് ശോഭാ സുരേന്ദ്രൻ ഗ്രൂപ്പ് തുടങ്ങിയിരുന്നു. വി. മുരളീധരനെതിരായ പ്രോട്ടോക്കോൾ ലംഘന ആരോപണത്തിൽ പാർട്ടിയിലെ വിഭാഗീയതയും കാരണമായിട്ടുണ്ടെന്നാണ് കേന്ദ്രനേതൃത്വം കരുതുന്നത്.