Friday, April 24, 2026

പാമ്പുകടി മരണങ്ങള്‍ വര്‍ധിക്കുന്നു: ജാഗ്രതാനിര്‍ദ്ദേശവുമായി ആരോഗ്യവകുപ്പ്, ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു

Spread the love

തിരുവനന്തപുരം: സംസ്ഥാനത്ത് പാമ്പുകടിയേറ്റുള്ള മരണങ്ങള്‍ റിപ്പോർട്ട് ചെയ്യുന്ന സാഹചര്യത്തില്‍ ആരോഗ്യവകുപ്പ് ഡയറക്ടർ ഡി.എം.ഒമാരുടെ അടിയന്തര യോഗം വിളിച്ചു.

video
play-sharp-fill

ആശുപത്രികളിലെ അത്യാഹിത വിഭാഗങ്ങളില്‍ എത്തുന്ന കേസുകളില്‍ പാമ്പുകടിക്കുള്ള സാധ്യത കൂടി പരിശോധിക്കണമെന്ന് കർശന നിർദ്ദേശം നല്‍കി.

അടുത്തിടെ നടന്ന മൂന്ന് മരണങ്ങളിലും ആദ്യഘട്ടത്തില്‍ പാമ്പുകടിയാണെന്ന് സ്ഥിരീകരിച്ചിരുന്നില്ല. രോഗികള്‍ മരിച്ച ശേഷമാണ് പാമ്പുകടിയേറ്റ വിവരം തിരിച്ചറിഞ്ഞത്. ഈ സാഹചര്യം ഒഴിവാക്കാൻ പരിശോധനകളില്‍ പ്രത്യേക ജാഗ്രത വേണം. സംസ്ഥാനത്ത് ആന്റിവെനത്തിന് ക്ഷാമമില്ലെന്നും ആവശ്യമായ സ്റ്റോക്ക് ഉണ്ടെന്നും ആരോഗ്യവകുപ്പ് വിലയിരുത്തി.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ചൂട് വർധിച്ചതോടെ പാമ്പുകള്‍ പുറത്തിറങ്ങാനുള്ള സാധ്യത കൂടുതലാണ്. ഇത് കണക്കിലെടുത്താണ് പ്രത്യേക ജാഗ്രതാ നിർദ്ദേശം.