
തിരുവനന്തപുരം: ബിജെപിയുടെ പൊലീസ് സ്റ്റേഷൻ ഉപരോധത്തിനിടെ, ‘പോടാ പുല്ലേ പൊലീസേ’ എന്ന് വിളിച്ചതിനെ ന്യായീകരിച്ച് മുൻ ഡിജിപി ആർ.
ശ്രീലേഖ.
പൊലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്ത ഉദ്യോഗസ്ഥരുടെ മുഖത്ത് നോക്കി ‘പോടാ, പുല്ലേ’ എന്ന് മുമ്പും വിളിച്ചിട്ടുണ്ട്. അന്ന് വിമർശിക്കാത്തവരാണോ ഇന്ന് വിമർശിക്കുന്നതെന്നും ശ്രീലേഖ ഫേസ്ബുക്കില്‍ കുറിച്ചു.
ഫേസ്ബുക്ക് പോസ്റ്റിൻ്റെ പൂർണരൂപം:
ഞാൻ പോലീസ് സേനയില്‍ ഇരുന്നപ്പോഴും തെറ്റുകള്‍ ചെയ്തുകൂട്ടുന്ന പോലീസ് ഉദ്യോഗസ്ഥരെ “പോടാ, പുല്ലേ” എന്ന് പലപ്പോഴും മുഖത്ത് നോക്കി വിളിച്ചിട്ടുണ്ട്.
ഗുരുതര തെറ്റുകള്‍, അഴിമതി എന്നിവ ചെയ്യുന്ന പല പോലീസുകാരെയും സർവീസില്‍ നിന്ന് സസ്‌പെൻഡ് ചെയ്തിട്ടുണ്ട്,

Whatsapp Group 1 | Whatsapp Group 2 |Telegram Group
ചിലരെ ഡിസ്മിസ്സ് ചെയ്തിട്ടുണ്ട്, പലർക്കും എതിരെ കേസുകള്‍ എടുത്തിട്ടുണ്ട്, പല പോലീസുകാരും അഴിമതി കേസുകളില്‍ ശിക്ഷിക്കപ്പെട്ടിട്ടുമുണ്ട്..
അന്നൊന്നും ആരും, ഒരു രാഷ്ട്രീയ / പോലീസ് അസോസിയേഷൻ നേതാവും എനിക്കെതിരെ ഒന്നും പറഞ്ഞിട്ടില്ല. എന്നിട്ടാണോ വിരമിച്ച ശേഷം ഇങ്ങനെ തെറ്റുകള്‍ ചെയ്തു കൂട്ടുന്ന ഒരുത്തനെ ‘പോടാ’ എന്ന് വിളിച്ചതില്‍ ഇവരൊക്കെ തെറ്റ് കാണുന്നത്?
എന്തായാലും ചെയ്ത അപരാധത്തിന് വട്ടിയൂർക്കാവ് SHO യോട് അവധിയില്‍ പ്രവേശിക്കാനെങ്കിലും നിർദ്ദേശിച്ചല്ലോ? നല്ല കാര്യം!
DGP ക്ക്, പോലീസ് കമ്മിഷണർക്ക് നന്ദി









