
കോട്ടയം: കെ എസ് ഇ ബി ഗാന്ധിനഗർ സെക്ഷൻ ഓഫീസിന് കീഴിൽ അപ്രഖ്യാപിത ലോഡ് ഷെഡിംഗ്. ഇന്നലെ രാത്രി വിവിധ സ്ഥലങ്ങളിൽ 5 തവണ കറന്റ് പോയി.
മള്ളൂശേരി, പുല്ലരിക്കുന്ന്, കുടമാളൂർ, എസ് എച്ച് മൗണ്ട് , അമ്പാടി തുടങ്ങിയ സ്ഥലങ്ങളിലാണ് കറന്റ് പോയത്. അതായത് എസ്എച്ച് മൗണ്ട് ഫീഡറിന് കീഴിൽ മുഴുവൻ സ്ഥലകളിലും 5 തവണ കറന്റ് പോയി. രാത്രി 10 – ന് തുടങ്ങി കറന്റ് പോക്ക് പുലർച്ചെ വരെ നീണ്ടു.
എന്നാൽ ലോഡ് ഷെഡിംഗ് അല്ല എന്നാണ് കെ എസ് ഇ ബി അധികൃതർ പറയുന്നത്. ലോഡ് കൂടുതലാകുന്നതാണ് പ്രശ്നമെന്ന് വിശദീകരണം. എന്നാൽ മറ്റ് സ്ഥലങ്ങളിൽ ഇതേ പ്രശ്നമില്ലല്ലോ എന്ന് ചൂണ്ടിക്കാട്ടുന്നു. എസ്എച്ച് മൗണ്ട് ഫീഡറിൽ മാത്രം എന്നും വൈദ്യുതി തകരാർ.

Whatsapp Group 1 | Whatsapp Group 2 |Telegram Group
പതിവ് പോലെ ഫോൺ വിളിച്ചാൽ കിട്ടുകയുമില്ല. ലാൻഡ്ഫോൺ റിസീവർ മാറ്റിവയ്ക്കുന്നതാണെന്ന് നാട്ടുകാർക്ക് പരാതിയുണ്ട്. കഴിഞ്ഞ ഏതാനും ദിവസം മുൻപ് ആർപ്പൂക്കര തൊണ്ണംകുഴി ഭാഗത്ത് രാത്രിയിൽ വൈദ്യുതി പോയി. ഏറെ നേരം കഴിഞ്ഞിട്ടും വന്നില്ല.
ഐസ്ഇബി ഓഫീസിലെ ഫോൺ ബിസി. നാട്ടുകാർ സംഘടിച്ച് ഓഫീസിലെത്തിയപ്പോൾ കണ്ടത് ലാൻഡ്ഫോൺ റിസീവർ മാറ്റി വച്ചിരിക്കുന്നു. നാട്ടുകാർ ഇതിന്റെ ഫോട്ടോയും വീഡിയോയും എടുത്തിട്ടുണ്ട്. ഇതൊരു സ്ഥിരം സംഭവമാണോ എന്നാണ് സംശയിക്കപ്പെടുന്നത്.









