
തൃശൂർ: കോടാലിയില്‍ പാമ്പുകടിയേറ്റു മരിച്ച ആല്‍ജോയുടെ വീട്ടില്‍ വീണ്ടും പാമ്പിനെ കണ്ടെത്തി. മൃതദേഹം കൊണ്ടുവന്ന സമയത്താണ് ശംഖുവരയൻ ഇനത്തില്‍പ്പെട്ട പാമ്പിൻ കുഞ്ഞിനെ കണ്ടെത്തിയത്.
പാമ്പിൻ കുഞ്ഞിനെ നാട്ടുകാർ തല്ലിക്കൊന്നു. വനത്തോടു ചേർന്ന ഒറ്റനില വീട്ടിലാണ് പാമ്പുകയറിയതും കുട്ടിയെ കടിച്ചതും. കുട്ടിയുടെ മരണത്തിന് മരണകാരണം ശംഖ് വരയന്റെ കടിയേറ്റത് തന്നെയാണെന്ന് പോസ്റ്റ്മോർട്ടം പരിശോധനയില്‍ കണ്ടെത്തി.
പാമ്പ് കടിയേറ്റ സഹോദരൻ ഇപ്പോഴും ചികിത്സയില്‍ തുടരുകയാണ്. ആരോഗ്യനില ഗുരുതരമാണെന്നാണ് വിവരം. നിലവില്‍ വെന്റിലേറ്ററിലാണ്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഭക്ഷ്യവിഷബാധയാണ് കുട്ടിക്ക് ഏറ്റതെന്നായിരുന്നു പൊലീസ് റിപ്പോർട്ട്. പൊലീസ് റിപ്പോർട്ട് തള്ളിയാണ് ഫോറൻസിക് സർജൻ്റെ റിപ്പോർട്ട്. നാട്ടുകാർ തല്ലിക്കൊന്ന പാമ്പിനെ പരിശോധനകള്‍ക്കായി വനം വകുപ്പ് കൊണ്ടുപോയി.







