
തൃശൂര്‍: കൊടകര മറ്റത്തൂര്‍ കടമ്പോട് പാമ്പുകടിയേറ്റ പത്തുവയസ്സുകാരൻ അനോഷ് അങ്കമാലിയിലെ സ്വകാര്യ ആശുപത്രിയില്‍ വെൻ്റിലേറ്ററില്‍ തുടരുന്നു.
ചികിത്സയോട് അനുകൂലമായി പ്രതികരിക്കുന്നുണ്ടെന്നാണ് ഒടുവിലെ മെഡിക്കല്‍ ബുളളറ്റിൻ. വിദഗ്ധ ഡോക്ടര്‍മാരുടെ നിരീക്ഷണത്തിലാണ് പത്തുവയസ്സുകാരൻ.
ആരോഗ്യ നിലയിലെ പുരോഗതി അനുസരിച്ചാകും വെൻ്റിലേറ്റര്‍ സപ്പോര്‍ട്ട് മാറ്റുന്നതിലടക്കം തീരുമാനം ഉണ്ടാവുക.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം കുട്ടികള്‍ക്ക് കടിയേറ്റ വീട്ടില്‍ നിന്ന് പാമ്പുകളെ ഓടിക്കാൻ വനം വകുപ്പ് ഉദ്യോഗസ്ഥർ ഇന്നലെ വീടിന് ചുറ്റും തീയിട്ടു. വീട്ടില്‍ രണ്ടാമതും പാമ്പിനെ കണ്ടെത്തിയിരുന്നു. കൂടുതല്‍ പാമ്പിൻ കുഞ്ഞുങ്ങള്‍ ഉണ്ടാകാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയാണ് തീയിട്ടത്.







