
തൊടുപുഴ: ഉടുമ്പന്നൂര്‍ പഞ്ചായത്തിലെ പെരിങ്ങാശേരിയില്‍ കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്ന് അനുജന്‍ ജ്യേഷ്ഠനെ കുത്തിക്കൊന്നു. പെരിങ്ങാശ്ശേരി ബൗണ്ടറി ഈന്തുങ്കല്‍ രാജു (മണി 58) ആണ് മരിച്ചത്.
രാജുവിനെ കുത്തിക്കൊലപ്പെടുത്തിയ കേസില്‍ അനുജന്‍ ബിജുവിനെ (45) കരിമണ്ണൂര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകിട്ട് ആറോടെ ഇവരുടെ വീടിനു സമീപം റോഡില്‍ വച്ചാണ് ആക്രമണം.
ബിജു രാജുവിനെ പിന്നില്‍ നിന്ന് കത്തി കൊണ്ട് കുത്തുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. പരുക്കേറ്റ രാജുവിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group

ശരീരത്തില്‍ പത്തിലേറെ കുത്ത് ഏറ്റിട്ടുണ്ട്. കുടുംബ പ്രശ്‌നങ്ങളെ തുടര്‍ന്നാണ് സംഭവമെന്ന് പറയുന്നു. കര്‍ഷകനാണ് മരിച്ച രാജു. മൃതദേഹം ജില്ല ആശുപത്രി മോര്‍ച്ചറിയില്‍. ഭാര്യ: വിജയമ്മ. മകന്‍: സുമേഷ്.







