
കൊച്ചി: നെടുമ്പാശ്ശേരി അന്താരാഷ്ട്ര വിമാനത്താവളം വഴി അനധികൃതമായി കടത്താൻ ശ്രമിച്ച അപൂർവയിനം വേഴാമ്പലിനെ കസ്റ്റംസ് പിടികൂടി.
സംഭവത്തില്‍ തായ്ലൻഡില് നിന്നെത്തിയ യാത്രക്കാരൻ വിപിൻ പണ്ടരിക്കലിനെ കസ്റ്റംസ് കസ്റ്റഡിയിലെടുത്തു.
വന്യജീവി കടത്ത് തടയുന്നതിനുള്ള നിയമപ്രകാരം ഇയാള്‍ക്കെതിരെ കസ്റ്റംസും വനംവകുപ്പും കർശന കേസെടുത്തിട്ടുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
വിപിന്റെ കൈവശമുണ്ടായിരുന്ന ബാഗ് എക്സ്-റേ സ്കാനിംഗിന് വിധേയമാക്കിയപ്പോള്‍ ഉദ്യോഗസ്ഥർക്ക് സംശയം തോന്നി. തുടർന്ന് ബാഗേജ് തുറന്നപ്പോഴാണ് ശബ്ദം കേട്ട് പക്ഷിയെ കണ്ടെത്തിയത്.
കസ്റ്റംസ് വിവരമറിയിച്ചതിനെ തുടർന്ന് വനംവകുപ്പ് ഉദ്യോഗസ്ഥർ വിമാനത്താവളത്തിലെത്തി പക്ഷിയെ ഏറ്റെടുത്തു.







