നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണു; രണ്ട് പേർ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണു; രണ്ട് പേർ മരിച്ചു; മൂന്ന് പേര്‍ക്ക് പരിക്ക്

Spread the love

കോഴിക്കോട്: തൊണ്ടയാട് നിര്‍മാണത്തിലിരുന്ന കെട്ടിടത്തിന്റെ സ്ലാബ് പൊട്ടി വീണ്ട് രണ്ട് പേർ മരിച്ചു.

തമിഴ്‌നാട് സ്വദേശി കാര്‍ത്തിക് (22), സലീം എന്നിവരാണ് മരിച്ചത്. അപകടത്തില്‍ മൂന്ന് പേര്‍ക്ക് പരിക്കേറ്റു.

തമിഴ്നാട് സ്വദേശികളായ തങ്കരാജ്, കണ്ണസ്വാമി, ജീവ, എന്നിവര്‍‌ക്കാണ് പരിക്കേറ്റത്. ഇവർ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയിൽ ചികിത്സയിലാണ്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

കാര്‍ത്തിക് സംഭവ സ്ഥലത്തും സലീം ആശുപത്രിയിലുമാണ് മരിച്ചത്. രണ്ട് പേരുടെ നില ഗുരുതരമാണെന്നാണ് റിപ്പോര്‍ട്ടുകള്‍.

കെട്ടിടത്തിന്റെ മൂന്നാം നിലയിലെ സ്ലാബ് ആണ് തകര്‍ന്നത്. കെട്ടിടത്തിന് താഴെ ജോലികളിൽ ഏർപ്പെട്ടിരുന്നവർക്ക് മേൽ മുകളിൽ നിന്നും സ്ലാബ് പൊട്ടി വീഴുകയായിരുന്നു.

ഉടന്‍ തന്നെ പൊലീസും ഫയര്‍ഫോഴ്‌സും നാട്ടുകാരും ചേര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടത്തി. കോഴിക്കോട് സിറ്റി ഡിസിപി സ്വപ്നിൽ മഹാജൻ അപകടം നടന്ന സ്ഥലം സന്ദർശിച്ചു. സംഭവത്തിൽ പൊലീസ് കേസെടുത്തു.