
എറണാകുളം: ട്രെയിനുകൾ കേന്ദ്രീകരിച്ചുള്ള മോഷണ സംഘത്തിലെ പ്രധാനകണ്ണി പിടിയില്‍. പരവൂർ സ്വദേശി അഭിജിത്താണ് ആർപിഎഫിന്റെ പിടിയിലായത്.
പൊലീസിനെ കണ്ടതോടെ ട്രെയിനില്‍ ചാടിക്കയറി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ അതിസാഹസികമായാണ് പിടികൂടിയത്. പൊലീസിന്റെ മുന്നില്‍ ട്രെയിനില്‍ തൂങ്ങിക്കിടന്ന് അഭ്യാസപ്രകടനം നടത്തി.
റെയില്‍വേ സ്‌റ്റേഷനുകളിലെയും ട്രെയിനുകളിലെയും മോഷണങ്ങള്‍ ഗുരുതര സ്വഭാവമുള്ളതാണ്. മോഷ്ടിക്കപ്പെട്ട വസ്തുക്കളെയെ പ്രതികളെയോ കണ്ടെത്താൻ പലപ്പോഴും കഴിയാതെ പോകാറുണ്ട്.
തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group
Whatsapp Group 1 | Whatsapp Group 2 |Telegram Group
നൂറിലധികം സിസിടിവി ദൃശ്യങ്ങള്‍ കേന്ദ്രീകരിച്ചാണ് ആർപിഎഫ് പ്രതിയിലേക്കെത്തിയത്. മെമു ട്രെയിനില്‍ കയറി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെയാണ് പ്രതിയെ പിടികൂടിയത്. സംഘത്തില്‍ കൂടുതല്‍ പേരുണ്ടെന്നാണ് പൊലീസ് അറിയിക്കുന്നത്.







