Spread the love

തിരുവനന്തപുരം: മാസപ്പടി കേസില്‍ സിഎംആർഎല്‍ പ്രതിനിധികളുടെയും വീണ ടിയുടെയും മൊഴി പകർപ്പുകള്‍ വിശദമായി പരിശോധിക്കാൻ ഇഡി.

video
play-sharp-fill

എസ്‌എഫ്‌ഐഒ കുറ്റപത്രത്തിൻ്റെ അന്തിമ തീരുമാനം ഇനിയും വരാനിരിക്കെ കരുതലോടെയാണ് ഇഡി നീക്കം.

എസ്‌എഫ്‌ഐഒ കുറ്റപത്രത്തിലെ വിചാരണ നടപടികളില്‍ ഡൽഹി കേരള ഹൈക്കോടതിയില്‍ നിന്ന് തിരിച്ചടി ഉണ്ടായാല്‍ കേസിൻ്റെ നിലനില്‍പ്പിനെ തന്നെ ബാധിക്കും. അതിനാല്‍ കുറ്റമറ്റ രീതിയില്‍ അന്വേഷണം തുടരാനാണ് തീരുമാനം.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

ഇന്നലെ സിഎംആർഎല്‍ എം ഡി ശരണ്‍ എസ് കർത്തയെ വീണ്ടും ഇൻഫോഴ്സ്മെന്റ് ഡയറക്ടേറ്റ് ചോദ്യം ചെയ്തിരുന്നു.

മുൻ മുഖ്യമന്ത്രിയുടെ മകള്‍ വീണ ടിയെ രണ്ട് വട്ടവും ചോദ്യം ചെയ്തതിന് പിന്നാലെയാണ് ശരണ്‍ എസ് കർത്തയെ ഇഡി വീണ്ടും വിളിപ്പിച്ചത്. എക്സാലോജിക് കമ്പനി സിഎംആ‌ർഎല്ലിന് എന്ത് സേവനം നല്‍കിയെന്നതില്‍ വീണയുടെയും, സിഎംആർഎല്‍ ഉടമകളും ഉദ്യോഗസ്ഥരും നല്‍കിയ മൊഴിയില്‍ വൈരുദ്ധ്യങ്ങളുണ്ടെന്നാണ് ഇഡി വിലയിരുത്തല്‍. ഇതിന്റെ അടിസ്ഥാനത്തില്‍ കൂടുതല്‍ ഉദ്യോഗസ്ഥരെ വീണ്ടും വിളിപ്പിച്ചേക്കും.