Spread the love

ലഖ്നൗ: ഉത്തരപ്രദേശിൽ വോട്ടർ ലിസ്റ്റ് റിവിഷൻ പൂർത്തിയായി. വോട്ടര്‍ പട്ടികയുടെ തീവ്ര പരിഷ്‌കരണത്തിലൂടെ (എസ്‌ഐആര്‍) ഉത്തര്‍പ്രദേശിലെ വോട്ടര്‍പട്ടികയില്‍ നിന്ന് പുറത്താവുന്നത് 2.89 കോടി പേരുകളെന്ന് റിപ്പോര്‍ട്ട്.

video
play-sharp-fill

സംസ്ഥാനത്തെ 15.44 കോടി വോട്ടര്‍മാരില്‍ നിന്നാണ് ഏകദേശം 19 ശതമാനം പേരുകള്‍ ആണ് കരട് വോട്ടര്‍ പട്ടികയില്‍ നിന്ന് നീക്കം ചെയ്യപ്പെടുക. എസ്‌ഐആര്‍ വെള്ളിയാഴ്ച അവസാനിക്കാനിരിക്കെയാണ് വിവരങ്ങള്‍ പുറത്തുവരുന്നത്.

വോട്ടര്‍പട്ടിയില്‍ നിന്ന് പുറത്താക്കപ്പെടുന്ന 2.89 കോടി വോട്ടര്‍മാരില്‍ 1.26 കോടി പേര്‍ സംസ്ഥാനത്ത് നിന്നും മറ്റിടങ്ങളിലേക്ക് കുടിയേറിയവരാണ്. 46 ലക്ഷം പേര്‍ മരിച്ചു, 23.70 ലക്ഷം പേര്‍ ഇരട്ട വോട്ടര്‍മാരുമാണ്. 83.73 ലക്ഷം പേരെ കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കുമ്പോൾ 9.57 ലക്ഷം പേര്‍ മറ്റ് വിഭാഗങ്ങളില്‍ നിന്നുള്ളവരാണെന്നും ഔദ്യോഗിക വൃത്തങ്ങള്‍ പറയുന്നു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ്‌ഐആര്‍ നടപടികള്‍ ക്രമങ്ങള്‍ക്ക് ശേഷമുള്ള കരട് വോട്ടര്‍ പട്ടിക ഡിസംബര്‍ 31 ന് പുറത്തിറക്കുമെന്ന് യുപി ചീഫ് ഇലക്ടറല്‍ ഓഫീസര്‍ നവ്ദീപ് റിന്‍വ അറിയിച്ചു. കരട് വോട്ടര്‍ പട്ടികയുമായി ബന്ധപ്പെട്ട അവകാശവാദങ്ങളും പരാതികളും ഡിസംബര്‍ 31 മുതല്‍ 2026 ജനുവരി 30 വരെ സ്വീകരിക്കും. 2026 ഫെബ്രുവരി 28 ന് അന്തിമ വോട്ടര്‍ പട്ടിക പുറത്തിറക്കും.