Spread the love

കൊല്‍ക്കത്ത: ദക്ഷിണ കൊല്‍ക്കത്തയിലെ അലിപൂരിലുള്ള സർക്കാർ കെട്ടിടത്തില്‍ ഉണ്ടായ തീപിടിത്തത്തില്‍ 4,000 ഇലക്‌ട്രോണിക് വോട്ടിങ് മെഷീനുകള്‍ (ഇവിഎം) കത്തിനശിച്ചു. സൗത്ത് 24 പർഗാനാസ് ജില്ലാ പരിഷത്തിന്റെ ഔദ്യോഗിക കെട്ടിടത്തില്‍ ബുധനാഴ്ച ആരംഭിച്ച തീപിടിത്തത്തില്‍ വിവിപാറ്റുകളും മറ്റ് ഉപകരണങ്ങളും നിരവധി രേഖകളും പൂർണമായും കത്തിനശിച്ചു.

video
play-sharp-fill

പശ്ചിമ ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പില്‍ 10 മണ്ഡലങ്ങളില്‍ ഉപയോഗിച്ച വോട്ടിങ് മെഷീനുകളാണ് കത്തിയമർന്നത്. കെട്ടിടത്തിന്റെ രണ്ടാമത്തെയും മൂന്നാമത്തെയും നിലകളിലാണ് ആദ്യം തീപടർന്നതെന്നും പിന്നീട് ഏഴ്, എട്ട്, ഒമ്പത്, പത്ത് നിലകളിലേക്ക് വ്യാപിക്കുകയാരുന്നെന്നും അധികൃതർ പറഞ്ഞു. ഏകദേശം 24 മണിക്കൂറോളം നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. വിവിധ സംസ്ഥാന സർക്കാർ വകുപ്പുകളും ജില്ലാ പരിഷത്ത് ഓഫീസും പ്രവർത്തിക്കുന്ന ഒമ്പത് നിലകളുള്ള ബഹുനില കെട്ടിടമാണിത്. ബുധനാഴ്ച രാവിലെ 9:50 ഓടെയാണ് തീപിടിത്തമുണ്ടായത്. നിയന്ത്രണവിധേയമാക്കാൻ പതിനഞ്ച് ഫയർ എഞ്ചിനുകളാണ് എത്തിയത്. നാല് മുതല്‍ ആറ് വരെയുള്ള നിലകളില്‍ താരതമ്യേന കുറഞ്ഞ നിലയിലാണ് തീ ഉണ്ടായിരുന്നതെന്നും എന്നിട്ടും മുകളിലത്തെ നിലവരെ എങ്ങനെ തീപടർന്നുവെന്ന് അറിയില്ലെന്നും പശ്ചിമ ബംഗാള്‍ മന്ത്രി കൗശിക് ചൗധരി പറഞ്ഞു.

ഇതൊരു സാധാരണ തീപിടിത്തമാണെന്ന് തോന്നുന്നില്ല. കേസില്‍ ഗൂഢാലോചന നടക്കാനുള്ള സാധ്യത തള്ളിക്കളയാനാവില്ല. അടുത്തിടെ നടന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഉപോയിച്ച ഇവിഎം മെഷീനുകളിതെന്നും മന്ത്രി പറഞ്ഞു. സംഭവത്തില്‍ സൗത്ത് 24 പർഗാനാസ് ഭരണകൂടം അലിപ്പൂർ പോലീസ് സ്റ്റേഷനില്‍ നല്‍കിയ പരാതിയെ തുടർന്ന് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചു. ഷോർട്ട് സർക്യൂട്ടാണോ അതോ മറ്റെന്തെങ്കിലും കാരണമാണോ അപകടത്തിന് പിന്നിലെന്ന് പരിശോധിച്ചുവരികയാണ്. ഫോറൻസിക് റിപ്പോർട്ട് ഇതുവരെ പുറത്തുവന്നിട്ടില്ല.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group