
ആലപ്പുഴ: ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകളിലേക്കുള്ള അധ്യക്ഷന്മാരെ ഇന്ന് തെരഞ്ഞെടുക്കാനിരിക്കെ, ആലപ്പുഴയില്‍ 8 പഞ്ചായത്തുകളില്‍ ആർക്കും ഭൂരിപക്ഷമില്ല. ജില്ലയില്‍ ആകെ 72 പഞ്ചായത്തുകളാണുള്ളത്. ആലപ്പുഴയിലെ ചിത്രം ഇങ്ങനെ.
1. വള്ളികുന്നം: നറുക്കെടുപ്പ്
2. ചേപ്പാട്: സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണയ്ക്കും
Whatsapp Group 1 | Whatsapp Group 2 |Telegram Group

3. ചെറിയനാട്: നറുക്കെടുപ്പ്
4. കരുവാറ്റ: നറുക്കെടുപ്പ്
5. താമരക്കുളം: നറുക്കെടുപ്പ്
6. പാലമേല്‍: സിപിഎം റിബല്‍ യുഡിഎഫിനെ പിന്തുണയ്ക്കും. യുഡിഎഫ് പിന്തുണയോടെയാണ് മത്സരിച്ചത്.
7. തകഴി: സ്വതന്ത്രൻ യുഡിഎഫിനെ പിന്തുണയ്ക്കും
8. ചേന്നംപള്ളിപ്പുറം: നറുക്കെടുപ്പ്
അതേ സമയം, എൻഡിഎ ജില്ലയിലെ അഞ്ച് പഞ്ചായത്തുകളില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയാണ്. കഴിഞ്ഞ തവണ എൻഡിഎയെ ഭരണത്തില്‍ നിന്ന് മാറ്റി നിർത്താൻ എല്‍ഡിഎഫും യുഡിഎഫും കൈകോർത്തിരുന്നു. ഇത്തവണ സഖ്യം വേണ്ട എന്ന നിർദേശം യുഡിഎഫ്, എല്‍ഡിഫ് ജില്ലാ നേതൃത്വം നല്‍കിയിട്ടുണ്ട്.
1. കാർത്തികപള്ളി: എല്‍ഡിഎഫ്: 4, യുഡിഎഫ്:3, എൻഡിഎ: 6
2. തിരുവൻവണ്ടൂർ: എല്‍ഡിഎഫ്: 3, യുഡിഎഫ്: 4, എൻഡിഎ: 5, IND:2
3. ബുധനൂർ: എല്‍ഡിഎഫ്: 5, യുഡിഎഫ്: 2, എൻഡിഎ: 7, IND:1
4. നീലംപേരൂർ: എല്‍ഡിഎഫ്: 4, യുഡിഎഫ്: 2, എൻഡിഎ: 7 ,IND:1
5. ചെന്നിത്തല തൃപ്പെരുന്തുറ: എല്‍ഡിഎഫ്: 6, യുഡിഎഫ്: 5, എൻഡിഎ: 7, IND:1
എന്നാൽ പാണ്ടനാട് പഞ്ചായത്തില്‍ പട്ടികജാതി സംവരണമാണ്. ഇവിടെ യുഡിഎഫിന് പ്രസിഡന്റ് സ്ഥാനാർത്ഥി ഇല്ല. പ്രസിഡന്റ് എല്‍ഡിഎഫ് ,വൈസ് പ്രസിഡന്റ് യുഡിഎഫ് എന്നിങ്ങനെ ആയിരിക്കും. എല്‍ഡിഎഫ്: 3, യുഡിഎഫ്: 6, എൻഡിഎ: 5. അതേ സമയം, എസ്ഡിപിഐ പിന്തുണ സ്വീകരിക്കില്ലെന്നാണ് മുന്നണികളുടെ നിലപാട്.







