Spread the love

ഭോപ്പാല്‍: മധ്യപ്രദേശില്‍ വോട്ടർപട്ടിക തീവ്രപരിഷ്കരണത്തിന്റെ ഭാഗമായുള്ള ആദ്യ കരട് പട്ടികയില്‍ പുറത്തായത് 42.74 ലക്ഷം വോട്ടർമാർ .ആകെ 5,74,06,143 വോട്ടർമാരില്‍ 5,31,31,983 പേരാണ് എന്യുമറേഷൻ ഫോം പൂരിപ്പിച്ചു നല്‍കിയതെന്ന് മധ്യപ്രദേശ് ചീഫ് ഇലക്ടറല്‍ ഓഫീസർ സഞ്ജീവ് കുമാർ ഝാ അറിയിച്ചു.

video
play-sharp-fill

ഫോം പൂരിപ്പിച്ച്‌ നല്‍കാത്തത് 42,74,160 വോട്ടർമാരാണ്. ഇതില്‍ 8.46 ലക്ഷം വോട്ടർമാർ മരണമടഞ്ഞതാണ്. 31.51 ലക്ഷം വോട്ടർമാരാകട്ടെ താമസം മാറിയവരും. എന്നാൽ 2.77 ലക്ഷം വോട്ടർമാർക്ക് രണ്ടിടത്ത് വോട്ടർപട്ടികയില്‍ പേരുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.