Spread the love

പാലക്കാട് മണ്ഡലത്തിൽ എൻഡിഎ സ്ഥാനാർഥിയായ ശോഭ സുരേന്ദ്രൻ വീണ്ടും ലീഡ് തിരിച്ചു പിടിച്ചിരിക്കുകയാണ്. 2728 വോട്ടുകൾക്കാണ് ശോഭ സുരേന്ദ്രൻ ഇപ്പോൾ മുന്നിൽ തുടരുന്നത്. വോട്ടെണ്ണൽ തുടങ്ങിയപ്പോൾ ശോഭ മുന്നിൽ നിന്നെങ്കിലും ആദ്യ മണിക്കൂർ കഴിഞ്ഞപ്പോൾ യുഡിഎഫ് സ്ഥാനാർഥിയായ രമേശ് പിഷാരടി മുന്നിൽ കയറിയിരുന്നു. പിന്നീട് രമേശ് പിഷാരടി ലീഡ് നില ഉയർത്തിയെങ്കിലും പിന്നാലെ വീണ്ടും താഴേക്ക് പോകുന്ന കാഴ്ചയാണ് ഇപ്പോൾ കാണുന്നത്. ശോഭ സുരേന്ദ്രൻ ഇപ്പോൾ ലീഡ് നില ഉയർത്തി പാലക്കാട് മുന്നേറുകയാണ്.

video
play-sharp-fill

പാലക്കാട് കൂടി എൻഡിഎ ലീഡ് നേടിയപ്പോൾ സംസ്ഥാനത്ത് 2 മണ്ഡലങ്ങളിലാണ് ഇപ്പോൾ എൻഡിഎ മുന്നേറുന്നത്. നേമം മണ്ഡലത്തിൽ രാജീവ് ചന്ദ്രശേഖറാണ് മുന്നിൽ തുടരുന്ന മറ്റൊരു എൻഡിഎ സ്ഥാനാർഥി.