Spread the love

ചെന്നൈ: തമിഴ്നാട്ടില്‍ ഡിഎംകെ സഖ്യത്തിന് അധികാര തുടർച്ച ഉണ്ടാവും എന്നാണ് പുറത്തുവന്ന ഒൻപതില്‍ ഏഴ് എക്സിറ്റ് പോളുകളും പറയുന്നത്.

video
play-sharp-fill

പീപ്പിള്‍സ് പള്‍സ്, പി മാർക്ക് എന്നീ സർവ്വെകള്‍ പ്രകാരം 125 മുതല്‍ 145 വരെ സീറ്റുകള്‍ നേടി ഡിഎംകെ സഖ്യം വിജയിക്കും. എൻഡിഎയ്ക്ക് 65 – 80 സീറ്റുകളാണ് പീപ്പിള്‍സ് പള്‍സും പി മാർക്കും പ്രവചിക്കുന്നത്.

അതേസമയം വിജയ്‍യുടെ ടിവികെ 18 -24 സീറ്റുകള്‍ നേടുമെന്നാണ് പീപ്പിള്‍സ് പള്‍സിന്‍റെ പ്രവചനം. പി മാർക്കിന്‍റെ സർവ്വെ പ്രകാരം 26 വരെ സീറ്റുകളില്‍ വിജയ്‍യുടെ ടിവികെ വിജയിക്കും.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

അതേസമയം ടൈംസ് നൌ, സിഎൻഎൻ ഫലങ്ങള്‍ പറയുന്നത് എൻഡിഎ അധികാരത്തില്‍ എത്തും എന്നാണ്.
മാട്രിസിന്‍റെ എക്സിറ്റ് പോള്‍ പ്രകാരം 122 – 132 സീറ്റുകള്‍ ഡിഎംകെ സഖ്യത്തിന് ലഭിക്കും. എൻഡിഎയ്ക്ക് 87 – 100 സീറ്റുകളാണ് മാട്രിസ് പ്രവചിക്കുന്നത്.

10 -12 സീറ്റുകളാണ് ടിവികെയ്ക്ക് പ്രവചിക്കുന്നത്. വിജയ് മത്സരിച്ച രണ്ട് മണ്ഡലങ്ങളില്‍ ഒരു സീറ്റില്‍ വിജയിക്കും എന്നാണ് പ്രവചനം. പെരമ്പൂരില്‍ വിജയ് ജയിക്കും എന്നാണ് സർവ്വെ ഫലങ്ങള്‍.

അതേസമയം ടൈംസ് നൌ സർവ്വെ പ്രകാരം 128 – 147 സീറ്റുകള്‍ നേടി എൻഡിഎ സഖ്യം അധികാരത്തില്‍ വരും. സിഎൻഎന്നിന്‍റെ സർവ്വെ പ്രകാരം 114 – 124 സീറ്റുകള്‍ നേടി എൻഡിഎ അധികാരത്തില്‍ വരും. ഏപ്രില്‍ 23 ന് 234 നിയമസഭാ മണ്ഡലങ്ങളിലേക്കാണ് തമിഴ്നാട്ടില്‍ വോട്ടെടുപ്പ് നടന്നത്. കേവല ഭൂരിപക്ഷം കടക്കാൻ 118 സീറ്റുകളില്‍ ജയിക്കണം.