Spread the love

കാസർകോട് അഡൂരിലെ വീട്ടിൽ മേശ വലിപ്പിൽ ‘സ്വർണ്ണ മോതിരമിട്ട’ ചേരയെ കണ്ടെത്തി. പതിക്കാലിലെ രവിയുടെ വീട്ടിലെ മേശവലിപ്പിലാണ് ചേരയെ കണ്ടെത്തിയത്. മേശയിൽ സൂക്ഷിച്ചിരുന്ന സ്വർണ്ണ മോതിരം ചേരയുടെ ശരീരത്തിൽ കൂടുങ്ങിയ നിലയിൽ ആയിരുന്നു. കുട്ടികളാണ് ആദ്യം മേശയ്ക്കുള്ളിൽ ചേരയെ ആദ്യം കണ്ടത്. കുട്ടികൾ മേശവലിപ്പ് തുറന്നെങ്കിലും കടിയേൽക്കാതെ രക്ഷപ്പെട്ടു. പിന്നാലെ അധികൃതരെ വിവരമറിയിക്കുകയായിരുന്നു. തുടർന്ന് വനം വകുപ്പിൻ്റെ റെസ്ക്യൂവർമാർ എത്തി പാമ്പിനെ മേശവലുപ്പിൽ നിന്നു പുറത്തെടുത്ത് മോതിരം മുറിച്ചുമാറ്റി.

video
play-sharp-fill