
തിരുവനന്തപുരം: സംസ്ഥാനത്ത് ഷിഗെല്ല കേസുകള്‍ വ്യാപിക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ആരോഗ്യവകുപ്പിൻ്റെ മുന്നറിയിപ്പ്.
കഴിഞ്ഞ വർഷത്തേക്കാള്‍ രോഗവ്യാപനമുള്ള സാഹചര്യത്തിലാണ് അതീവ ജാഗ്രത നിർദേശം നല്‍കുന്നത്. ഐസ് ഫാക്ടറികളില്‍ പ്രത്യേക പരിശോധന വേണമെന്ന് ആരോഗ്യ വിദഗ്ധർ പറയുന്നു.
ശീതള പാനീയങ്ങളില്‍ ഉപയോഗിക്കുന്ന ഐസ് രോഗത്തിന് കാരണമാകുന്നുണ്ടോയെന്ന് വിദഗ്ധർക്ക് സംശയമുണ്ട്. ശുചീകരണ പ്രവർത്തനങ്ങള്‍ ഇനിയും പാളിയാല്‍ ഡെങ്കി, എലിപ്പനി കേസുകളും കുത്തനെ ഉയർന്നേക്കാമെന്നും വിദഗ്ധർ മുന്നറിയിപ്പ് നല്‍കി.
Whatsapp Group 1 | Whatsapp Group 2 |Telegram Group
ഈ വർഷം ഇതുവരെ സ്ഥിരീകരിച്ച കേസുകള്‍ മുൻവർഷം റിപ്പോർട്ട് ചെയ്ത കേസുകളുടെ എണ്ണത്തെ മറികടന്നു. കഴിഞ്ഞ വർഷം സംസ്ഥാനത്ത് ഷിഗെല്ല മരണം റിപ്പോർട്ട് ചെയ്തിരുന്നില്ല. എന്നാല്‍ ഈ വർഷം ഇതുവരെ ആറു മരണം റിപ്പോർട്ട് ചെയ്തു.
ഇതില്‍ അഞ്ച് മരണവും ഈ മാസമാണ് സംഭവിച്ചത്. ഈ മാസം മാത്രം 91 പേർക്ക് ഷിഗെല്ല സ്ഥിരീകരിച്ചു. കഴിഞ്ഞ ആറുമാസത്തിനിടെ സ്ഥിരീകരിച്ച കേസുകളുടെ പകുതിയും ഈ മാസമാണ് റിപ്പോർട്ട് ചെയ്തത്.







