play-sharp-fill
ഷെയിന്‍ നിഗം ഇനി തമിഴിലെ നായകന്‍ ; പ്രതീക്ഷയുണര്‍ത്തി ആക്ഷന്‍ ത്രില്ലര്‍; ‘മദ്രാസ്‌കാരന്‍’ ടീസര്‍ പുറത്ത്

ഷെയിന്‍ നിഗം ഇനി തമിഴിലെ നായകന്‍ ; പ്രതീക്ഷയുണര്‍ത്തി ആക്ഷന്‍ ത്രില്ലര്‍; ‘മദ്രാസ്‌കാരന്‍’ ടീസര്‍ പുറത്ത്

തിരുവനന്തപുരം: മലയാളത്തിന്റെ പ്രിയ താരം ഷെയിന്‍ നിഗം നായകനായി എത്തുന്ന ആദ്യ തമിഴ് ചിത്രം മദ്രാസ്‌കാരന്റെ ടീസര്‍ പുറത്ത്.

ഷെയിന്‍ നിഗത്തിന്റേയും കലൈയരസന്റേയും കഥാപാത്രങ്ങള്‍ തമ്മിലുള്ള പ്രതികാരവും പോരാട്ടവുമാണ് ചിത്രം പറയുന്നത് എന്നാണ് ടീസര്‍ നല്‍കുന്ന സൂചന. എന്തായാലും പ്രേക്ഷകരുടെ മനം കവരുകയാണ് ടീസര്‍.

ആക്ഷന്‍ ത്രില്ലര്‍ ആയി എത്തുന്ന ചിത്രത്തില്‍ കലൈയരസനും നിഹാരിക കൊനിദേലയും പ്രധാന വേഷങ്ങളില്‍ എത്തുന്നു.വാലി മോഹന്‍ദാസ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group

എസ് ആര്‍ പ്രൊഡക്ഷന്‍സിന്റെ ബാനറില്‍ ബി. ജഗദീഷ് നിര്‍മിക്കുന്ന ചിത്രം ത്രില്ലറാണ്. സാം സി.എസ്. ചിത്രത്തിന് സംഗീതം നിര്‍വഹിക്കുമ്പോള്‍ പ്രസന്ന എസ്. കുമാര്‍ ഛായാഗ്രഹണം നിര്‍വഹിക്കുന്നു.