Spread the love

തിരുവനന്തപുരം: വട്ടിയൂർക്കാവ് പൊലീസ് സ്റ്റേഷനിലേക്കുള്ള പ്രതിഷേധ മാർച്ചിനിടെ പൊലീസിനെ അധിക്ഷേപിക്കുന്ന തരത്തിൽ മുദ്രാവാക്യം വിളിച്ച സംഭവത്തിൽ മുൻ ഡിജിപിയും ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റുമായ ആര്‍ ശ്രീലേഖ ഉൾപ്പെടെ 20 പേർക്ക് ഇന്ന് നോട്ടീസ് നൽകും. ചോദ്യം ചെയ്യലിനായി സ്റ്റേഷനിൽ ഹാജരാകണമെന്നാവശ്യപ്പെട്ടാണ് നടപടി.

video
play-sharp-fill

ആദ്യം രജിസ്റ്റർ ചെയ്ത കേസിൽ ശ്രീലേഖയെ ഉൾപ്പെടുത്തിയിരുന്നില്ല. രണ്ട് കൗൺസിലർമാർ ഉൾപ്പെടെ കണ്ടാലറിയാവുന്ന 50 പേർക്കെതിരെയായിരുന്നു കേസ്. എന്നാൽ ശ്രീലേഖയെ ഒഴിവാക്കിയതിനെതിരെ പ്രതിഷേധം ഉയർന്നതോടെ, പിന്നീട് അവരെയും പ്രതികളാക്കി നെടുമങ്ങാട് കോടതിയിൽ പുതുക്കിയ റിപ്പോർട്ട് സമർപ്പിച്ചു. നിയമവിരുദ്ധമായി സംഘം ചേരൽ, പൊലീസിന്റെ ജോലി തടസപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്.

വട്ടിയൂർക്കാവിൽ നടന്ന സംഘർഷത്തെ തുടർന്ന് ബിജെപി നടത്തിയ സ്റ്റേഷൻ മാർച്ചിനിടെയായിരുന്നു സംഭവം. കേസിൽ അറസ്റ്റ് ആവശ്യമില്ലെന്ന് പൊലീസ് അറിയിച്ചു.

തേർഡ് ഐ ന്യൂസിന്റെ വാട്സ് അപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
Whatsapp Group 1 | Whatsapp Group 2 |Telegram Group