
കോട്ടയം: ഭക്ഷ്യ സുരക്ഷാ ഓഫീസിനും കോട്ടയം നഗരസഭക്കും മൂക്കിന് താഴെ പ്രവർത്തിക്കുന്ന കോട്ടയം കളക്ടറേറ്റ് കാന്റീന് നഗരസഭയുടെ ലൈസൻസില്ല.
തേർഡ് ഐ ന്യൂസിന് ലഭിച്ച വിവരാവകാശ മറുപടിയിലാണ് കോട്ടയം കളക്ടറേറ്റ് കാന്റീൻ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയാണന്ന് നഗരസഭ തന്നെ വ്യക്തമാക്കിയത്.
ജില്ലാ കളക്ടറും ആരോഗ്യ വകുപ്പ് ഓഫീസുമൊക്കെയുള്ള കളക്ടറേറ്റ് സമുച്ചയത്തിലാണ് വർഷങ്ങളായി കാന്റീൻ പ്രവർത്തിക്കുന്നത്. എന്നാൽ ഇതിന് ലൈസൻസ് ഇല്ല എന്ന കാര്യം ഇപ്പോഴാണ് പുറത്തു വരുന്നത്. ഇപ്പോഴും കാന്റീൻ പ്രവർത്തിക്കുന്നുണ്ട്.
Whatsapp Group 1 | Whatsapp Group 2 |Telegram Group
കളക്ടുടെ ഓഫീസിന് പുറമെ വിവിധ സർക്കാർ ഓഫീസുകളും കോടതികളും പ്രവർത്തിക്കുന്നത് സിവിൽ സ്റ്റേഷനിലാണ്. ആരോഗ്യ വകുപ്പിന്റെ ജില്ലാ മേലധികാരിയുടെ ഓഫീസ് ,ഭക്ഷ്യ സുരക്ഷാ ഓഫീസ് തുടങ്ങി പ്രധാനപ്പെട്ട വകുപ്പുകൾ പ്രവർത്തിക്കുന്നുണ്ട്.
നിരന്തരം പരിശോധനനടത്തുന്ന ഭക്ഷ്യ സുരക്ഷാ വകുപ്പും അറിഞ്ഞില്ല കാന്റീൻ പ്രവർത്തിക്കുന്നത് ലൈസൻസില്ലാതെയാണന്ന്. കളക്ടറേറ്റിന് പുറത്ത് പരിശോധന ശക്തമാക്കുമ്പോഴും തൊട്ടു മുന്നിൽ നടക്കുന്ന നിയമ ലംഘനം ഇവർ കണ്ടില്ല.
കഴിഞ്ഞ ദിവസം പരിപ്പ് തൊള്ളായിരം ഷാപ്പിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായി കുമരകം സ്വദേശി ജ്യോതിഷ് മരിച്ചിരുന്നു. രണ്ട് വർഷം മുൻപ് സംക്രാന്തിയിലെ ഹോട്ടലിൽ നിന്നും ഭക്ഷ്യവിഷബാധ ഉണ്ടായി മെഡിക്കൽ കോളേജിലെ നഴ്സ് മരിച്ചിരുന്നു.
ഇത്തരത്തിൽ എന്തെങ്കിലും അപകടം ഉണ്ടാകുമ്പോൾ മാത്രം പരിശോധന നടത്തുന്ന വിഭാഗമായി കോട്ടയം നഗരസഭയിലെ ആരോഗ്യ വിഭാഗം മാറി.







