
സ്വന്തം ലേഖകൻ
കട്ടപ്പന: വിവാഹ വാഗ്ദാനം നൽകി പെൺകുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റിൽ. ഉപ്പുതറ ഒമ്പതേക്കർ സ്വദേശിയും വിവാഹിതനുമായ പുത്തൻവീട്ടിൽ അജിത്താണ് (23) ഉപ്പുതറ പൊലീസിെന്റ പിടിയിലായത്.
വിവാഹം വാഗ്ദാനം നൽകി പെൺകുട്ടിയെ നിരന്തരം പീഡിപ്പിക്കുകയായിരുന്നു. പെൺകുട്ടിയുടെ പരാതിയെത്തുടർന്നാണ് യുവാവിനെ അറസ്റ്റ് ചെയ്തത്. പീഡനത്തിനിരയാകുന്ന സമയം പെൺകുട്ടിക്ക് പ്രായപൂർത്തിയായിരുന്നില്ല.
Whatsapp Group 1 | Whatsapp Group 2 |Telegram Group
പ്രായപൂർത്തിയായാൽ പെൺക്കുട്ടിയെ വിവാഹം കഴിച്ചുകൊള്ളാമെന്നായിരുന്നുവത്രേ യുവാവ് വാഗ്ദാനം നൽകിയത്. എന്നാൽ, അജിത്ത് മറ്റൊരു വിവാഹം കഴിക്കുകയും പെൺകുട്ടിയെ അവഗണിക്കുകയും ചെയ്തു.
പീഡനത്തിനിരയാക്കി മൊബൈൽ ഫോണിൽ പകർത്തിയ നഗ്നചിത്രങ്ങൾ കാട്ടി ഇയാൾ പെൺകുട്ടിയെ ഭീഷണിപ്പെടുത്തുകയായിരുന്നു. വിവാഹത്തിനുശേഷവും ഇയാൾ പലതവണ പീഡിപ്പിച്ചു. ഭീഷണിപ്പെടുത്തലും പീഡനവും തുടർന്നതോടെയാണ് പെൺകുട്ടി പൊലീസിൽ പരാതി നൽകിയത്. ഉപ്പുതറ സി.ഐ എം.എസ്. റിയാസാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.







